കായികം

ഛേത്രിയുടെ മാസ് കളിക്ക് മുന്നില്‍ ഇനി മെസിയും ക്രിസ്റ്റിയാനോയും മാത്രം; ടോപ് സ്‌കോറര്‍മാരില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്

ഇന്റര്‍കേണ്ടിനെന്റല്‍ കപ്പില്‍ ചൈനീസ് തായ്‌പെയേ തകര്‍ത്തു വിടുന്നതിന് ഒപ്പം ഇന്ത്യന്‍ നായകന്‍ മറ്റൊരു നേട്ടം കൂടി ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തിന് നേടിത്തന്നു. ദേശീയ ടീമിന് വേണ്ടി നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന കളിക്കാരില്‍ ടോപ് ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചാണ് സുനില്‍ ഛേത്രി ലോക ഫുട്‌ബോള്‍ ഭൂപടത്തിലേക്ക് ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കുന്നത്. 

ഛേത്രിക്ക് മുന്നിലുള്ളതാവട്ടെ ലോക ഫുട്‌ബോളിലെ രണ്ട് ഇതിഹാസങ്ങളായ ക്രിസ്റ്റിയാനോയും മെസിയും. ചൈനീസ് തായ്‌പെയ്‌ക്കെതിരായ ഹാട്രിക് നേട്ടത്തോടെ യുഎസിന്റെ ക്ലിന്റ് ഡെംപ്‌സിയെയാണ് ഛേത്രി പിന്നിലാക്കിയത്. സ്പാനിഷ് താരം ഡേവിഡ് വിയയ്‌ക്കൊപ്പമാണ് ഛേത്രി മൂന്നാം സ്ഥാനം പങ്കിടുന്നത്. 

ഇന്റര്‍കോണ്ടിനെന്റല്‍ ടൂര്‍ണമെന്റില്‍ ഇറങ്ങുന്നതിന് മുന്‍പ് ഇന്ത്യയ്ക്കായി 56 ഗോളുകളായിരുന്നു ഛേത്രിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. 14ാം മിനിറ്റില്‍ തായ്‌പേയ്‌ക്കെതിരെ ഗോള്‍ നേടിയതോടെ ക്ലിന്റ് ഡെംപ്‌സിക്ക് ഒപ്പമെത്തി ഛേത്രി. 33ാം മിനിറ്റില്‍ വീണ്ടും ഛേത്രി വല കുലുക്കിയതോടെ രാജ്യാന്തര ഫുട്‌ബോളിലെ ടോപ് സ്‌കോറര്‍മാരുടെ ലിസ്റ്റില്‍ ഛേത്രി മൂന്നാമതേക്കെത്തി. 

81 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് രാജ്യത്തിനായുള്ള ഗോള്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്. 64 ഗോളുകളുമായി മെസിയാണ് രണ്ടാമത്. 59 ഗോളുകളുമായി ഡേവിഡ് വിയയും സുനില്‍ ഛേത്രിയും മൂന്നാം സ്ഥാനത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി