കായികം

ചാമ്പ്യനാണെന്നാണ് ഭാവം, പക്ഷേ ഇഡിയറ്റ് ആണ്; റാമോസിനെതിരെ ഫിര്‍മിനോ

സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സലയ്ക്ക് നേരെ റയല്‍ നായകന്‍ പുറത്തെടുത്ത പരുക്കന്‍ കളിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ അഞ്ച് ലക്ഷം പേര്‍ ഒപ്പിട്ടു കഴിഞ്ഞു. അതിനിടയില്‍ റാമോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ലിവര്‍പൂള്‍ താരം ഫിര്‍മിനോ. 

ചാമ്പ്യനാണെന്നുള്ള മനോഭാവമാണ് റാമോസിന്. എന്നാല്‍ എനിക്ക് തോന്നിയിരിക്കുന്നത് അദ്ദേഹം ഒരു ഇഡിയറ്റ് ആണെന്നാണ്. ലണ്ടനില്‍ ബ്രസീലിന്റെ ലോക കപ്പ് പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഇടയിലായിരുന്നു മാധ്യമങ്ങളോട് വണ്ടര്‍ കിഡ് പ്രതികരിച്ചത്.

എന്നാല്‍ സലയ്‌ക്കെതിരായ റാമോസിന്റെ നീക്കത്തിനായിരുന്നില്ല ഫിര്‍മിനോയുടെ മറുപടി. സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റാമോസ് ഫിര്‍മിനോയെ പരിഹസിച്ചിരുന്നു. എന്റെ വിയര്‍പ്പു തുള്ളികള്‍ ഫിര്‍മിനോയില്‍ പതിച്ചിട്ടുണ്ടെന്നായിരുന്നു റാമോസിന്റെ പരിഹാസം. 

എന്താണോ റാമോസ് പറഞ്ഞത് അത് വെച്ച് വിലയിരുത്തുമ്പോള്‍ അദ്ദേഹം വിഡ്ഡിയാണെന്ന് തോന്നും എന്നായിരുന്നു റയല്‍ നായകന് ഫിര്‍മിനോയുടെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു