കായികം

ബിയര്‍ നുണഞ്ഞ് ബേസ്‌ബോള്‍ ആസ്വദിക്കുന്ന പെണ്‍കൊടി; പറന്നെത്തി ബോളും ബിയര്‍ നുണഞ്ഞു

സമകാലിക മലയാളം ഡെസ്ക്

സിക്‌സുകള്‍ ഗ്യാലറിയിലെ കാണികളുടെ ചോര പൊടിയിക്കുന്ന നിമിഷങ്ങള്‍ ക്രിക്കറ്റ് ലോകത്തുണ്ടായിട്ടുണ്ട്. പക്ഷേ ഈ ബേസ്‌ബോള്‍ മത്സരത്തിന് ഇടയില്‍ സംഭവിച്ചത് പോലെയൊന്ന് ക്രിക്കറ്റില്‍ ഉണ്ടാവാനിടയില്ല.

ഇവിടെ ഗ്യാലറിയിലേക്ക് പറന്നെത്തിയ ബോള്‍ ആരുടേയും ചോര പൊടിയിച്ചില്ല. പകരം നേരെ വന്ന് വീണത് ബിയര്‍ ഗ്ലാസിലേക്ക്. ഗ്യാലറിയില്‍ ബിയര്‍ നുണഞ്ഞ് മൊബൈല്‍ കയ്യില്‍ പിടിച്ച് കളി കണ്ടിരുന്ന യുവതിയുടെ ബിയര്‍ ഗ്ലാസിലേക്കായിരുന്നു ബോള്‍ വന്നു വീണത്. 

അറ്റ്‌ലാന്റാ ബ്രേവ്‌സും സാന്‍ ഡിഗോയും തമ്മിലുള്ള മത്സരത്തിനിടയിലായിരുന്നു സംഭവം. ഒരു കയ്യില്‍ മൊബൈല്‍ ഫോണും മറു കയ്യില്‍ ബിയര്‍ ഗ്ലാസുമായിട്ടിരുന്നു കളി ആസ്വദിക്കുകയായിരുന്നു യുവതി. ബിയര്‍ ഗ്ലാസില്‍ ബോള്‍ വന്നു വീണത് ആഘോഷിച്ച യുവതി ബോള്‍ ഗ്ലാസിനുള്ളില്‍ വെച്ച് തന്നെ ബിയര്‍ മുഴുവന്‍ കുടിച്ചു തീര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍