കായികം

സെവാഗിന് ഒപ്പമുള്ള ബാറ്റിങ് ശരിയാകില്ലെന്നാണ് തോന്നിയത്; പഴയ കാലം ഓര്‍ത്തെടുത്ത് സച്ചിന്‍

സമകാലിക മലയാളം ഡെസ്ക്

ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ അപകടകാരിയായിരുന്ന ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയുടേതായിരുന്നു. സച്ചിനും സെവാഗും ഒപ്പണിങ്ങ് ചെയ്യുമ്പോള്‍ ഏത് കൊലകൊമ്പന്‍ ലോകോത്തര ബൗളര്‍ക്കും ഉത്തരം മുട്ടുന്ന അവസ്ഥ. എന്നാല്‍ സെവാഗിനൊപ്പം ബാറ്റ് ചെയ്യുക എന്നത് തന്നില്‍ ആശങ്ക തീര്‍ത്തിരുന്നു എന്നാണ് സച്ചിന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. 

ഇന്ത്യന്‍ ടീമിലേക്ക് എത്തിയ ആ തുടക്ക സമയം സെവാഗ് എന്നോട് സംസാരിക്കില്ലായിരുന്നു. സെവാഗ് ആദ്യമായി ടീമിനൊപ്പം ചേര്‍ന്ന നിമിഷം എനിക്കോര്‍മയുണ്ട്. എന്നോട് സംസാരിക്കുകയേ ഇല്ലായിരുന്നു സെവാഗ്. ഇങ്ങനെ മുന്‍പോട്ട് പോയാല്‍ ശരിയാവില്ലെന്ന് എനിക്ക് മനസിലായി. ഒരുമിച്ച് ബാറ്റ് ചെയ്യുന്ന സമയം എനിക്ക് സെവാഗിന് ആത്മവിശ്വാസം നല്‍കേണ്ടതുണ്ട്. 

അങ്ങിനെ കളിക്ക് മുന്‍പ് പുറത്ത് പോയ് ഭക്ഷണം കഴിക്കാമെന്ന് ഞാന്‍ സെവാഗിനോട് പറഞ്ഞു. പോകുന്നതിന് മുന്‍പ് എന്ത് ഭക്ഷണമാണ് ഇഷ്ടപ്പെട്ടതെന്ന് ഞാന്‍ സെവാഗിനോട് ചോദിച്ചു. ഞാന്‍ വെജിറ്റേറിയനാണെന്നായിരുന്നു സെവാഗിന്റെ മറുപടി. അതെന്താണെന്ന് ചോദിച്ചപ്പോള്‍, ചിക്കന്‍ കഴിക്കുന്നത് തടി കൂട്ടും എന്ന് വീട്ടില്‍ നിന്നും പറഞ്ഞുവെന്നായിരുന്നു വീരുവിന്റെ മറുപടി. 

സച്ചിനെ ആദ്യം കണ്ട നിമിഷത്തെ കുറിച്ച് സെവാഗും പറയുന്നു. സച്ചിനെ ആദ്യം കണ്ടപ്പോള്‍ എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തന്ന് അദ്ദേഹം നടന്നു പോയി. ഞാന്‍ ആരാധിക്കുന്ന വ്യക്തി എന്റെ മുന്നിലെത്തി ഷെയ്ക്ക് ഹാന്‍ഡ് മാത്രം നല്‍കി ഒന്നും മിണ്ടാതെ പോയിരിക്കുന്നു എന്നാണ് ആ സമയം എനിക്ക് തോന്നിയത്. പക്ഷേ പിന്നീട് ഞാന്‍ സീനിയര്‍ പ്ലേയര്‍ ആയപ്പോള്‍ പുതിയ കളിക്കാരോട് ഞാനും അങ്ങിനെ തന്നെയാണ് ചെയ്തതെന്ന് സെവാഗ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍