കായികം

നാല് വര്‍ഷം പിന്നിട്ടു, എന്നിട്ടും കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പര പലരും മറന്നിട്ടില്ല; മോശം ഫോമിനെ ചോദ്യം ചെയ്തവരോട് കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീം പരമ്പരയ്ക്ക് വേണ്ടി ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. അതിനിടയിലുണ്ടായ ഓര്‍മകളെയെല്ലാം മറയ്ക്കാന്‍ ഈ നാല് വര്‍ഷം തന്നെ ധാരാളം. പക്ഷേ നാല് വര്‍ഷത്തിന് മുന്‍പത്തെ ഇംഗ്ലണ്ട് പര്യടനം ആരും മറന്ന ലക്ഷണമില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് പറയേണ്ടി വന്നത്. 

ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുന്‍പുള്ള പ്രസ് കോണ്‍ഫറന്‍സില്‍ കോഹ് ലിക്ക് നേരെ ഉയര്‍ന്ന ചോദ്യങ്ങളില്‍ ഭൂരിഭാഗവും ഊന്നിയത് 2014ലെ ഇംഗ്ലണ്ട് പരമ്പരയില്‍. ഞങ്ങളുടെ കഴിഞ്ഞ ഇംഗ്ലണ്ട് ടൂര്‍ നിരവധി പേര്‍ ഓര്‍ത്തിരിക്കുന്നു. ചാമ്പ്യന്‍സ് ട്രോഫി മുഴുവനായി മറന്നിരിക്കുന്നു. 

നാട് ആസ്വദിക്കാനാണ് ഞാനിപ്പോള്‍ പോകുന്നത്. ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നായിരുന്നു ഇംഗ്ലണ്ടിലെ മോശം പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യന്‍ നായകന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ശേഷം കടുപ്പമേറിയ പരമ്പരയാണ് നമുക്ക് മുന്നില്‍. 

ഇംഗ്ലണ്ട് പരമ്പരയ്ക്ക് വേണ്ടി തന്ത്രങ്ങളിലൊന്നും ഞങ്ങള്‍ മാറ്റം കൊണ്ടുവരുന്നില്ല. മാച്ച് വിന്നിങ് ചിന്താഗതിയുമായി മുന്നോട്ടു പോകും. നമ്മള്‍ ഒരുപാട് കളിച്ചിരിക്കുന്ന ഇടമല്ല ഇത്. കഴിഞ്ഞ സമയം അവിടെ കളിക്കുമ്പോഴുള്ള സാഹചര്യങ്ങളെല്ലാം നമുക്ക് മറക്കേണ്ടതുണ്ടെന്നും കോഹ് ലി വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്