കായികം

ഐഎസ്എല്‍ കളിക്കാന്‍ മറ്റൊരു ക്ലബ് കൂടി എത്തുന്നു; പ്രഖ്യാപനം ഉടനുണ്ടാകും

സമകാലിക മലയാളം ഡെസ്ക്

ഈ സീസണില്‍ ഐഎസ്എല്‍ കളിക്കാന്‍ മറ്റൊരു ക്ലബ് കൂടി എത്തിയേക്കും. മോഹന്‍ ബഗാന്റെ വാര്‍ഷിക യോഗത്തിന് ശേഷം ക്ലബ് പ്രസിഡന്റ് സ്വപ്‌ന സദനാണ് ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ കളിക്കുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്. 

ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം ഐഎസ്എല്ലിന്റെ ഭാഗമാകുന്നത് സംബന്ധിച്ച് മോഹന്‍ ബഗാന്‍ ഓള്‍ ഇന്ത്യ ഫുട്ബള്‍ ഫെഡറേഷന്‍, അവരുടെ കൊമേഴ്‌സ്യല്‍ പാര്‍ട്ണര്‍മാരായ ഐഎംജി-റിലയന്‍സ് എന്നിവരുമായി കൂടിയാലോചനകള്‍ നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ട്. 

സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലില്‍ കളിക്കണം എന്ന ആവശ്യം സ്‌പോണ്‍സര്‍മാര്‍ ക്ലബിന് മുന്‍പാകെ വെച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ സമയത്ത് ഐഎസ്എല്ലില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തത തേടി ഈസ്റ്റ് ബംഗാള്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിക്കുകയായിരുന്നു. ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്നും അനുകൂല മറുപടിയാണ് ഈസ്റ്റ് ബംഗാളിന് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല