കായികം

ലോകകപ്പ് ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ ചുംബിക്കാന്‍ ശ്രമം; റിപ്പോര്‍ട്ടറുടെ പ്രതികരണം വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ : ലോകകപ്പ് മല്‍സരത്തിന്റെ ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ ചുംബിക്കാന്‍ ശ്രമം. ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റിനാണ് റഷ്യയില്‍ വെച്ച് മോശം അനുഭവം നേരിട്ടത്. ടിവി ഗ്ലോബോ ആന്റ് സ്‌പോര്‍ട്ട് ടിവി ജേര്‍ണലിസ്റ്റായ ജൂലിയ ഗിമാറസ്, ജപ്പാന്‍ സെനഗല്‍ മല്‍സരത്തിന്റെ റിപ്പോര്‍ട്ട് നല്‍കുന്നതിനിടെയാണ് ഒരാള്‍ കടന്നുവന്ന് ചുംബിക്കാന്‍ ശ്രമിച്ചത്. 

ഉടന്‍ ഒഴിഞ്ഞുമാറിയ ജൂലിയ, അപരിചിതന്റെ മോശം പെരുമാറ്റത്തിനെതിരെ ശബ്ദമുയര്‍ത്തി. മേലില്‍ ഇത്തരത്തില്‍ പെരുമാറരുത്. ഇത് മര്യാദയല്ല. ഒരു സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറരുതെന്ന് ജൂലിയ ആക്രോശിച്ചു. 

പിന്നീട് ജൂലിയ തന്നെ ഈ ദൃശ്യം ട്വിറ്റര്‍ അടക്കം നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ബ്രസീലില്‍ തനിക്ക് ഇത്തരം അനുഭവം നേരിട്ടിട്ടില്ല. എന്നാല്‍ റഷ്യയില്‍ ഇത് രണ്ടാം തവണയാണ് തനിക്ക് ഇത്തരം അനുഭവം നേരിടേണ്ടി വരുന്നത്. വളരെ ലജ്ജാകരം. ട്വിറ്ററില്‍ ജൂലിയ ഗിമാറസ് വ്യക്തമാക്കി. 

ദൃശ്യം പോസ്റ്റ് ചെയ്തതിന് പിന്നാലെ ജൂലിയയുടെ നടപടിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ജൂലിയക്കെതിരായ പെരുമാറ്റം അപമാനകരമാണ്. റിപ്പോര്‍ട്ടറുടെ പ്രതികരണം പ്രശംസനീയമാണെന്നും ട്വീറ്റുകളില്‍ നിറയുന്നു. 

ലോകകപ്പിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ഉണ്ടാകുന്ന ആദ്യ അപമാന ശ്രമമല്ല ഇത്. നേരത്തെ ജര്‍മ്മന്‍ ടിവി കറസ്‌പോണ്ടന്റായ ജൂലിയത്ത് ഗോണ്‍സാലസ് തെറാനെ, ഒരു റഷ്യന്‍ ആരാധകന്‍ ലൈംഗിക ആസ്വാദന ഉദ്ദേശത്തോടെ തലോടിയത് വിവാദമായിരുന്നു. തുടര്‍ന്ന് മാപ്പുപറഞ്ഞാണ് ഇയാള്‍ പ്രശ്‌നത്തില്‍ നിന്നും തലയൂരിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു