കായികം

രഞ്ജി ട്രോഫി: ടീമുകളുടെ എണ്ണം 37ആക്കി ഉയര്‍ത്തുന്നു; ഒന്‍പത് പുതിയ ടീമുകള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയുടെ പ്രദേശിക ക്രിക്കറ്റ് പോരാട്ടമായ രഞ്ജി ട്രോഫിയുടെ കെട്ടിലും മട്ടിലും മാറ്റം വരുത്താനൊരുങ്ങി ബി.സി.സി.ഐ. അടുത്ത സീസണ്‍ മുതല്‍ ടീമുകളുടെ എണ്ണം കൂട്ടാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതര്‍ തുനിയുന്നത്. നിലവില്‍ 28 ടീമുകളാണ് രഞ്ജിയില്‍ മത്സരിക്കാനിറങ്ങുന്നത്. ഇതിന് പകരം അടുത്ത സീസണ്‍ മുതല്‍ ടീമുകളുടെ എണ്ണം 37ആക്കി ഉയര്‍ത്താനാണ് ബി.സി.സി.ഐ പദ്ധതി. പുതിയതായി ഒന്‍പത് ടീമുകളാണ് എത്തുന്നത്. ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരത്തിനായുള്ള ബി.സി.സി.ഐ ശ്രമം. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ടീമുകളെ രഞ്ജി ട്രോഫിയില്‍ കളിപ്പിക്കണമെന്ന് ലോധ കമ്മിറ്റി നിര്‍ദേശമുണ്ട്. പുതിയതായി എത്തുന്ന  ഒന്‍പതില്‍ ആറ് ടീമുകള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ്. മേഘാലയ, മണിപ്പൂര്‍, മിസോറം, സിക്കിം, നാഗാലന്‍ഡ്, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പോണ്ടിച്ചേരി, ബിഹാര്‍ എന്നിവയാണ് അടുത്ത വര്‍ഷം മുതല്‍ രഞ്ജി ട്രോഫിക്കെത്തുന്നത്. ഇതില്‍ ബിഹാര്‍ രണ്ട് ദശകത്തിന് ശേഷമാണ് അഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനൊരുങ്ങുന്നത്.
37 ടീമുകളെ നാല് ഗ്രൂപ്പുകളുണ്ടാക്കി അതില്‍ ക്രമപ്പെടുത്തിയാവും മത്സരങ്ങള്‍ അരങ്ങേറുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ