കായികം

സ്വപ്‌നങ്ങള്‍ തകര്‍ന്ന് ബ്ലാസ്റ്റേഴ്‌സ്; ഗോവ കൊല്‍ക്കത്തയെ തകര്‍ത്തത് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

കേരള ബ്ലാസ്റ്റേഴ്‌സ്‌ന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങളെല്ലാം അവസാനിച്ചു. കൊല്‍ക്കത്തയെ ഗോവ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചതോടെ ഐഎസ്എല്‍ നാലാം സീസണില്‍ പ്ലേ ഓഫ് കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മത്സരം പ്രസക്തമല്ലാതെയായി. 

ഗോവ-ജംഷഡ്പൂര്‍ മത്സരത്തിലെ വിജയിയായിരിക്കും പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം. എടികെയെ 5-1നാണ് ഗോവ തകര്‍ത്ത് തരിപ്പണമാക്കി കളഞ്ഞത്. 

10-ാം മിനിറ്റില്‍ സെര്‍ജിയോ ജെസ്‌റ്റെ മാരിയാണ് ഗോവയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്.15,21 മിനിറ്റുകളില്‍ മാനുവല്‍ ലാന്‍സറാട്ടെ നേടിയ ഇരട്ട ഗോളിലൂടെ ആദ്യ പകുതിയില്‍ ഏകപക്ഷീയമായ മൂന്നു ഗോളിന് ഗോവ മുന്നിലായിരുന്നു. രണ്ടാം പകുതിയിലും കൊല്‍ക്കത്തയുടെ പോസ്റ്റിലേക്ക് ഇരമ്പിയെത്തിയ ഗോവ മുന്നേറ്റനിര രണ്ടു ഗോളുകള്‍ കൂടി വലയിലാക്കി.

64ാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസും 90ാം മിനിറ്റില്‍ മാര്‍ക്ക് സിഫ്‌നിയോസുമാണ് ഗോവയ്ക്കായി നാലും അഞ്ചും ഗോളുകള്‍ സ്വന്തമാക്കിയത്. 87ാം മിനിറ്റില്‍ ക്യാപ്റ്റന്‍ റോബി കീനാണ് കൊല്‍ക്കത്തയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും