കായികം

കോഹ് ലിയിലേക്കല്ല, കയ്യിലിരിക്കുന്ന വാലറ്റ് നോക്കണം; വില അറിയണ്ടേ?

സമകാലിക മലയാളം ഡെസ്ക്

ദക്ഷിണാഫ്രിക്കന്‍ പരമ്പര വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തിയ കോഹ് ലി ഒഴിവ് സമയം ചിലവിടുന്ന ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളില്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് ലോകത്ത് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി മറികടന്നു കുതിക്കുന്ന കോഹ് ലിയെയാണ് കാണുന്നതെങ്കില്‍ കളിക്കളത്തിന് പുറത്തെ സ്റ്റൈലിഷും ഫാഷനബിളുമാണ് കോഹ് ലി. കളിക്കളത്തിനകത്തെ കോഹ് ലിക്കും, പുറത്തെ കോഹ് ലിക്കും വ്യത്യസ്ത ആരാധകരുണ്ടെന്നതും എല്ലാവര്‍ക്കുമറിയാം. 

ഇപ്പോഴിതാ കോഹ് ലിയുടെ അടുത്തിടെ പുറത്തുവന്ന ഫോട്ടോയില്‍ അദ്ദേഹം കയ്യില്‍ പിടിച്ചിരിക്കുന്ന വാലറ്റിലേക്കാണ് പലരുടേയും കണ്ണ്. എന്താണ് കാരണം? അതിന്റെ വില തന്നെ. എക്കാലത്തേയും വിലകൂടിയ വാലറ്റാണ് കോഹ് ലി കയ്യില്‍. 

1,250 ഡോളര്‍, അഥവാ 81,144 രൂപയാണ് ലുയിസ് വ്യുറ്റന്‍ സിപ്പി വാലറ്റിന്റെ വില. ക്രിക്കറ്റ്, ബോളിവുഡ് ലോകത്തെ ഫാഷന്‍ കാഴ്ചകള്‍ക്ക് പിന്നാലെ പായുന്നവര്‍ക്ക് കോഹ് ലിയുടെ വിലകൂടിയ വാലറ്റും കാണാതിരിക്കാനാവില്ല. 

കളിക്കളത്തിലേക്ക് വരികയാണെങ്കില്‍, ദക്ഷിണാഫ്രിക്കയില്‍ 14 ഇന്നിങ്‌സുകളില്‍ നിന്നായി 871 റണ്‍സ് അടിച്ചെടുത്താണ് കോഹ് ലി ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഒരു ടെസ്റ്റ് സെഞ്ചുറിയും, മൂന്ന് ഏകദിന സെഞ്ചുറിയും ഇതിലുള്‍പ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ