കായികം

അവന് ഭാര്യയെ വഞ്ചിക്കാനാവില്ല: മുഹമ്മദ് ഷമിയെക്കുറിച്ച് ധോനി

സമകാലിക മലയാളം ഡെസ്ക്

കുടുംബപ്രശ്‌നത്തില്‍ അകപ്പെട്ട് കഴിയുന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് പിന്തുണയുമായി എംഎസ് ധോനി രംഗത്ത്. വളരെ നല്ല മനുഷ്യനാണ് ഷമി, അവന് ഭാര്യയെ വഞ്ചിക്കാനോ രാജ്യത്തെ ചതിക്കാനോ കഴിയില്ലെന്നാണ് ധോനി പറയുന്നത്. ഷമിയുടെ വ്യക്തിപരമായ കാര്യമായതിനാല്‍ അതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും ധോനി പറഞ്ഞു. 

എന്റെ അറിവില്‍ ഷമി നല്ലൊരു മനുഷ്യനാണ്. ഭാര്യയേയും രാജ്യത്തേയും വഞ്ചിക്കാന്‍ അവന് കഴിയില്ല. അതിനെല്ലാമുപരി ഇത് ഷമിയുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ ഇടപെടുന്നത് ശരയില്ല.' ധോനി വ്യക്തമാക്കി. 

നിലവില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഷമിക്കെതിരെ നിലനില്‍ക്കുന്നത്. ഭാര്യയുടെ പരാതിയില്‍ ഷമിക്കെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചിരിക്കുന്നത്. ഷമിക്ക് മറ്റ് സ്ത്രീകളുമായുള്ള ബന്ധങ്ങള്‍ ഉള്ളതായി തെളിയിക്കുന്ന മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ഷമി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ഹസിന്‍ ജഹാന്റെ ആരോപണങ്ങളെ തുടര്‍ന്ന് ഷമിയുമായുള്ള കരാര്‍ പുതുക്കുന്നത് ബിസിസിഐ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ബിസിസിഐയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഷമിയെ കളിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ താരത്തിന്റെ ഐപിഎല്‍ ടീമായ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് തീരുമാനമെടുക്കുകയുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്