കായികം

പോര്‍ട്ടോയ്ക്കും റയലിന് വേണ്ടി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഞാന്‍ പുറത്താക്കി; യുനൈറ്റഡിന് തോല്‍വി പുതുമയല്ലല്ലോ എന്ന് മൗറിഞ്ഞോ

സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ടോയിലായിരുന്നപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഞാന്‍ പുറത്താക്കി, റയലിലായിരുന്നപ്പോഴും അത് ആവര്‍ത്തിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ യുനൈറ്റഡിന് പുറത്തേക്കുള്ള  വഴി തുറന്നതിന് പിന്നാലെ കോച്ച് മൗറിഞ്ഞോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 

ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ടീം പുറത്തേക്ക് പോവുക എന്നാല്‍ ലോകാവസാനം ഒന്നുമല്ല. ഇതേ കസേരയില്‍ ഇരുന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അവരുടെ തട്ടകത്തില്‍ ഞാന്‍ തോല്‍പ്പിച്ചത്. പോര്‍ട്ടോയ്ക്ക് വേണ്ടി ഞാന്‍ ഈ കസേരയില്‍ ഇരുന്നപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്തായി. റയലിന് വേണ്ടിയും ഞാന്‍ ഇതേ കസേരയിലുന്നു. അന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പുറത്തേക്കുള്ള വാതില്‍ തുറന്നതായി മൗറിഞ്ഞോ പറയുന്നു. 

അതുകൊണ്ട് തന്നെ ഈ തോല്‍വി യുനൈറ്റഡിന് പുതുമയുള്ളതല്ല. എന്നാല്‍ യുനൈറ്റഡിന്റെ മാനേജറായി ഇരുക്കുമ്പോള്‍ സ്വന്തം മണ്ണില്‍ തോല്‍വി നേരിടുന്നത്  ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. സെവില്ലയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ കളിക്കാര്‍ അവരുടെ നിരാശ മറച്ചുവയ്ക്കുന്നില്ല. എന്നാല്‍ നാടകങ്ങള്‍ക്ക് ഇവിടെ സമയമില്ല. അടുത്ത കളിക്കായി ഒരുങ്ങുകയാണ് ടീമെന്നും മൗറിഞ്ഞോ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം