കായികം

കോബ്രാ ഡാന്‍സുമായെത്തുന്ന ബംഗ്ലാ കടുവകളെ തളയ്ക്കാന്‍ മസില്‍ പെരുപ്പിച്ച് ശിഖര്‍ ധവാന്‍

സമകാലിക മലയാളം ഡെസ്ക്

കളിക്കളത്തിലും പുറത്തും ആവേശം വിതറിയായിരുന്നു നിദാഹസ് ട്വിന്റി20 ടൂര്‍ണമെന്റ് ഫൈനലിലേക്ക് ലങ്കയെ തോല്‍പ്പിച്ച് ബംഗ്ലാദേശ് കടന്നത്. നായകന്‍ ഷക്കീബ് അല്‍ ഹസന്‍ അമ്പയറോട് കയര്‍ക്കുകയും, ക്രീസില്‍ നില്‍ക്കുകയായിരുന്ന ബാറ്റ്‌സ്മാന്‍മാരോട് തിരിച്ചു പോരാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതുള്‍പ്പെടെ സംഭവ ബഹുലമായിരുന്നു കളി. ഒടുവില്‍ വിജയം ആഘോഷിച്ചത് ഗ്രൗണ്ടില്‍ നാഗ  നൃത്തം കളിച്ചും. 

ബംഗ്ലാദേശിന്റെ ഈ ആഘോഷങ്ങള്‍ക്ക് നേരെ പരിഹാസം ഉയരുന്നുണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കത് വെറുതെ കണ്ടു വിടാനാവില്ല. കാരണം ഫൈനലില്‍ ഈ ബംഗ്ലാ കടുവകളെ നേരിടേണ്ടത് ഇന്ത്യയാണല്ലോ. പക്ഷേ കടുവകളുടെ കളിക്കളത്തിലെ ആ ശൗര്യം കഴിഞ്ഞതിന് പിന്നാലെ ശിഖര്‍ ധവാന്‍ ട്വിറ്ററില്‍ ഒരു വീഡിയോയുമായെത്തി. ജിമ്മില്‍ മസില്‍ പെരുപ്പിക്കുകയാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ഓപ്പണര്‍. 

അപ്പോള്‍ ഫൈനലില്‍ ബംഗ്ലാ കടുവകള്‍ക്ക് ഈ ശൗര്യം തികയാതെ വരുമെന്ന് തന്നെ. ത്രിരാഷ്ട്ര പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട് ധവാന്‍. 190 റണ്‍സുമായി രണ്ടാം സ്ഥാനത്തുള്ളതാവട്ടെ മുഷ്ഫിക്വര്‍ റഹീമും. ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും കൂടി ഏറ്റുമുട്ടുമ്പോള്‍ അത് ധവാനും മുഷ്ഫിക്വറും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു