കായികം

റയലും ബാഴ്‌സയും കൊമ്പുകോര്‍ത്തിട്ട് കാര്യമില്ല; ഒളിംപിക്‌സിലെ  ഓട്ടമത്സരമാണെന്ന് തോന്നുമെന്ന് ക്ലോപ്പ്‌

സമകാലിക മലയാളം ഡെസ്ക്

ലിവര്‍പൂളിന് വേണ്ടി 36 തവണ വല കുലുക്കി കഴിഞ്ഞ ഈജിപ്ത്യന്‍ താരത്തിന് വേണ്ടിയുള്ള പോര് ഇപ്പോള്‍ സ്പാനിഷ് വമ്പന്മാരായ റയലും ബാഴ്‌സയും തമ്മിലാണ്. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും സലയെ ഈ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയിലൂടെ വിട്ടു നല്‍കില്ലെന്നാണ് ലിവര്‍പൂള്‍ നയമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലിവര്‍പൂളിന്റെ സമ്മര്‍ദ്ദത്തെ മറികടന്നും വലിയ വില കൊടുത്ത് വാങ്ങാന്‍ സലയുടെ നിലവിലെ ഫോം കാണുന്ന ക്ലബുകള്‍ മടിക്കില്ല. അതിനിടയില്‍, സല കളിക്കുന്നത് കണ്ടാല്‍ ഒളിമ്പിക്‌സിലെ ഓട്ടമത്സരമാണെന്ന് തോന്നുമെന്നായിരുന്നു ലിവര്‍പൂള്‍ കോച്ച് ക്ലോപ്പിന്റെ പ്രതികരണം. 

നാലു തവണ ഗോള്‍ വല കുലുക്കിയ സല, ഓരോ തവണയും വാട്‌ഫോര്‍ഡിന് നേര്‍ക്ക് ആക്രമണവുമായി മുന്നേറുമ്പോഴും ഒളിമ്പിക്‌സിലെ 100 മീറ്റര്‍ ഓട്ടമത്സരമാണെന്ന് തോന്നിപ്പോയിരുന്നു എന്ന് ക്ലോപ്പ് പറയുന്നു. ഒളിമ്പിക്‌സിലെ 100 മീറ്റര്‍ ഫൈനലാണ് എന്ന് കരുതുന്നത് പോലെയായിരുന്നു സലയുടെ ഓരോ ഓട്ടവും. 

ഇങ്ങനെ ചെയ്യണം എന്ന സലയോട് ആര്‍ക്കും പറയേണ്ടി വരുന്നില്ല. ഇങ്ങനെ തന്നെ മുന്നോട്ടു പോകു എന്നാണ് എല്ലാവരും പറയുന്നത്. റോമയ്ക്ക് വേണ്ടി വിങ്ങിലൂടെയായിരുന്നു സലയുടെ കളി കേന്ദ്രീകരിച്ചിരുന്നത്. ലിവര്‍പൂളിലേക്ക് സല എത്തുന്നത് വരെ സ്‌ട്രൈക്കര്‍ എന്ന നിലയില്‍ എങ്ങിനെയായിരിക്കും സല കളിക്കുക എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പതിയെ പതിയെ ഞങ്ങളത് മനസിലാക്കി. മധ്യനിരയില്‍ കളിക്കാന്‍ സല പ്രാപ്തനാണോ എന്ന് ഇപ്പോഴും ഞങ്ങള്‍ക്കറിയില്ല എന്നും ക്ലോപ്പ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി