കായികം

ഡ്രസിങ് റൂമിലെ ഗ്ലാസ് ഡോര്‍ തകര്‍ത്തത് ഷക്കീബ് അല്‍ ഹസന്‍? ജയം ആഘോഷിച്ചപ്പോള്‍ സംഭവിച്ചതെന്ന് ജീവനക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ഡ്രസിങ് റൂമില്‍ ഗ്ലാസ് ഡോര്‍ തകര്‍ത്തത് ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസനെന്ന് റിപ്പോര്‍ട്ട്. ലങ്കയ്‌ക്കെതിരായി ജയം നേടിയതിന്റെ ആവേശത്തില്‍ കൊളംബോ പ്രേമദാസ് സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമിലെ ഗ്ലാസ് ഡോര്‍ ഷക്കീബ് തകര്‍ക്കുകയായിരുന്നു എന്നാണ് കളിക്കാര്‍ക്ക് ഭക്ഷണങ്ങള്‍ എത്തിക്കുന്ന ചുമതലയുണ്ടായിരുന്ന ജീവനക്കാരെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

എന്നാല്‍ ഷക്കീബ് മനഃപൂര്‍വം ഗ്ലാസ് തകര്‍ക്കുകയായിരുന്നുവോ, ആഹ്ലാദപ്രകടനത്തിന് ഇടയില്‍ അറിയാതെ സംഭവിക്കുകയായിരുന്നുവോ എന്ന് വ്യക്തമല്ല. സെമി ഫൈനല്‍ എന്ന നിലയിലേക്ക് എത്തിയ മത്സരത്തില്‍ ഗ്രൗണ്ടിലെ രോക്ഷ പ്രകടനം കൊണ്ട് തന്നെ ബംഗ്ലാദേശ് താരങ്ങള്‍ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

അമ്പയര്‍മാരുമായി കയര്‍ത്ത ഷക്കീബ് താരങ്ങളെ ഗ്രൗണ്ടില്‍ നിന്നും തിരികെ വിളിച്ചതും വിവാദമായിരുന്നു. ജയം അസാധ്യമായിരുന്നിടത്ത് 4,2,6 എന്ന നിലയില്‍ മഹ്മദുള്ള സ്‌കോര്‍ ചെയ്തതോടെയായിരുന്നു ബംഗ്ലാദേശ് നിദാഹസ് ട്രോഫിയുടെ ഫൈനലിലേക്ക് എത്തുന്നത്. മഹ്മദുള്ള ജയത്തിലേക്ക് എത്തിച്ച നിമിശം നിയന്ത്രണം നഷ്ടപ്പെട്ട് ഷക്കീബ് ഗ്ലാസ് ഡോര്‍ തകര്‍ക്കുകയായിരുന്നു എന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്