കായികം

പിടി ഉഷയും അഞ്ജുവും നിരീക്ഷക പദവി ഒഴിയണം: കേന്ദ്ര കായിക മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒളിംപ്യന്‍മാരായ പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും അഭിനവ് ബിന്ദ്രയും നിരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്ര കായിക മന്ത്രാലയം. സ്വകാര്യ അക്കാദമികള്‍ നടത്തുന്നതിനാല്‍ ഇവര്‍ നിരീക്ഷകരായി തുടരുന്നതില്‍ ഭിന്നതാത്പര്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കായിക മന്ത്രാലയത്തിന്റെ നിര്‍ദേശം.

കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിരീക്ഷക എന്ന നിലയില്‍ നേരത്തെ പിടി ഉഷയുടെ നിലപാടുകള്‍ വിവാദമായിരുന്നു. പിയു ചിത്രയ്ക്കു ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ അവസരം നിഷേധിച്ചതില്‍ സ്വീകരിച്ച നിലപാടിന്റെ പേരില്‍ ഉഷ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെ റോബര്‍ട്ട് ബോബി ജോര്‍ജിനെ സ്‌പെഷ്യലിസ്റ്റ് പെര്‍ഫോമന്‍സ് കോച്ചായി നിയമിക്കുന്നതിനെതിരെ കത്തെഴുതിയതിലും ഉഷ വിമര്‍ശിക്കപ്പെട്ടു. ഉഷ നിരീക്ഷക പദവി ഒഴിയണമെന്ന് റോബര്‍ട്ട് ബോബി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കായികമന്ത്രാലയത്തിനു കത്തെഴുതുമെന്നും റോബര്‍ട്ട് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു