കായികം

സന്തോഷ് ട്രോഫി: കേരളം സെമിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോളിലെ നിര്‍ണയാക മത്സരത്തില്‍ മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്ന് ​ഗോളിന് തകർത്ത് കേരളം സെമിയിൽ.രാഹുല്‍ രാജും ജിതിന്‍. എം.എസും കെ.പി.രാഹുലുമാണ് സ്‌കോറര്‍മാര്‍.

മത്സരത്തിന്റെ തുടക്കം മുതല്‍ മൈതാനത്ത് കേരളത്തിനായിരുന്നു ആധിപത്യം. മഹാരാഷ്ട്ര മുന്നേറ്റനിരയ്ക്ക് യാതെരു അവസരവും നല്‍കാതെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു കേരളം. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ രാഹുല്‍ രാജാണ് കേരളത്തിന്റെ ആദ്യ ഗോള്‍ വലയിലാക്കിയത്. 38-ാം മിനിറ്റില്‍ മഹാരാഷ്ട്ര ഗോളിയെ കബളിപ്പിച്ച് ജിതിന്‍ കേരളത്തെ രണ്ട് ഗോളിന് മുന്നിലെത്തിച്ചു. 57-ാം മിനിറ്റില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി കെപി രാഹുല്‍ കേരളത്തിന്റെ വിജയം ഉറപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്