കായികം

സൂപ്പര്‍ കപ്പിലേക്ക് എത്തുമ്പോഴും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശ; രണ്ട് സൂപ്പര്‍ താരങ്ങള്‍ ഉണ്ടാവില്ല

സമകാലിക മലയാളം ഡെസ്ക്

ഐഎസ്എല്‍ സെമിയില്‍ കടക്കാന്‍ സാധിക്കാതിരുന്നതിന്റെ നിരാശ സൂപ്പര്‍ കപ്പ് മുന്നിലുണ്ടല്ലോ എന്നോര്‍ത്തായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ മറികടന്നത്. എന്നാല്‍ ഐഎസ്എല്ലില്‍ ഒത്തിണക്കമില്ലാതെ തിളങ്ങാന്‍ സാധിക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിനുള്ളില്‍ പോരായ്മകള്‍ ഇപ്പോഴും അവസാനിക്കുന്നില്ല. 

ആരാധകര്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ സൂപ്പര്‍ കപ്പില്‍ മഞ്ഞക്കുപ്പായം അണിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാന്‍ ഹ്യൂമിനേയും, കിസിറ്റോയേയും ഒഴിവാക്കിയാവും ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ കപ്പ് കളികള്‍. പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നവരായിരുന്നു ഇവര്‍. 

നേരത്തെ, സി.കെ.വിനീതും, റിനോ ആന്റോയും ബ്ലാസ്‌റ്റേഴ്‌സ വിടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാലിവര്‍ സൂപ്പര്‍ കപ്പ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കും. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ ഉണ്ടാവില്ലാത്ത മിലന്‍ സിങ്ങും, ജാക്കിചന്ദ് സിങ്ങും സൂപ്പര്‍ കപ്പില്‍ മഞ്ഞക്കുപ്പായത്തില്‍ ഉണ്ടാകും. 

വെസ് ബ്രൗണ്‍, പുള്‍ഗ, റഹ്ബുക്ക, ലാസിക് പെസിച്ച്, പെക്കൂസണ്‍ എന്നീ വിദേശ താരങ്ങളായിരിക്കും സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിനായി ഇറങ്ങുക. ഐഎസ്എല്ലിലേതിനേക്കാള്‍ കരുത്തന്മാരെ സൂപ്പര്‍ കപ്പില്‍ നേരിടണം എന്നതിനാല്‍ ബ്ലാസ്റ്റേഴ്‌സിന് വ്യക്തമായ പദ്ധതികളില്ലാതെ കളിക്കളത്തിലേക്ക് ഇറങ്ങാന്‍ സാധിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല