കായികം

തെറ്റ് പുറത്തറിഞ്ഞിട്ടും അച്ചടക്കം പാലിക്കാന്‍ വാര്‍ണര്‍ തയ്യാറല്ല; സംഭവം പുറത്തറിഞ്ഞ ദിവസം ഹോട്ടലില്‍ ആഘോഷമാക്കി

സമകാലിക മലയാളം ഡെസ്ക്

താന്‍ ഉള്‍പ്പെടെയുള്ള ടീമിലെ മുതിര്‍ന്ന താരങ്ങളാണ് പന്തില്‍ കൃത്രിമം നടത്താന്‍ മുതിര്‍ന്നതെന്ന് സ്റ്റീവ് സ്മിത്ത് കുറ്റസമ്മതം നടത്തിയപ്പോള്‍ വ്യക്തമാക്കിയിരുന്നു. ഈ മുതിര്‍ന്ന താരങ്ങളുടെ കൂട്ടത്തില്‍ ഡേവിഡ് വാര്‍ണറുമുണ്ടായിരുന്നു. സ്മിത്തിന് ഒപ്പം വാര്‍ണറുടെ ഉപനായക സ്ഥാനവും തെറിച്ചിരുന്നു. 

ഒരു വര്‍ഷത്തേക്ക് കളിക്കളത്തില്‍ നിന്നും വിലക്ക് നേരിട്ടേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ടീമിന്റെ അച്ചടക്കത്തിന്റെ ഭാഗമാവാന്‍ വാര്‍ണര്‍ തയ്യാറാവുന്നില്ലെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്ന വിവാദം ശക്തമായ ദിവസം തന്നെ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി നടത്തി ആഘോഷിക്കുകയായിരുന്നു വാര്‍ണര്‍ ചെയ്തതെന്നാണ് news.com.au റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കേപ്ടൗണിലെ ഓസ്‌ട്രേലിയന്‍ ടീം തങ്ങുന്ന ഹോട്ടലില്‍ രാത്രി വൈകിയും ആഘോഷങ്ങളില്‍ മുഴുകിയതിന് പുറമെ, ഓസ്‌ട്രേലിയന്‍ താരങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും വാര്‍ണര്‍ ലെഫ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ നടപടിയില്‍ തെറ്റായ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ടീമില്‍ നിന്നും തന്നെ പുറത്താക്കാന്‍ പറഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ വാര്‍ണര്‍ വെല്ലുവിളിച്ചതായുമാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍