കായികം

കോഹ് ലിയെ കൗണ്ടി കളിക്കാന്‍ അനുവദിച്ച് ടെസ്റ്റിലെ തോല്‍വി ഇംഗ്ലണ്ട് ചോദിച്ചു വാങ്ങരുത്; മുന്നറിയിപ്പുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്

കൗണ്ടി ക്രിക്കറ്റ് കളിക്കാനുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ നീക്കത്തിനെതിരെ ഇംഗ്ലണ്ട് മുന്‍ നായകന്‍ ബോബ് വില്ലിസ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം മുന്‍നിര്‍ത്തി സാഹചര്യങ്ങളോട് ഇണങ്ങാന്‍ ലക്ഷ്യം വെച്ച് വരുന്ന കോഹ് ലിയെ കൗണ്ടി കളിക്കാന്‍ അനുവദിക്കരുതെന്നാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. 

2014ലെ പര്യടനത്തിലെ പോലെ ഇംഗ്ലണ്ടില്‍ കോഹ് ലി ബുദ്ധിമുട്ടനുഭവിക്കണം. കൗണ്ടി കളിച്ച് സാഹചര്യങ്ങളോട് ഇണങ്ങാനുള്ള കോഹ് ലിയുടെ നീക്കം അംഗീകരിക്കരുത്. കൗണ്ടി ക്രിക്കറ്റില്‍ വിദേശ താരങ്ങള്‍ വരുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും വില്ലിസ് പറയുന്നു. 

മുന്‍പത്തെ പോലെ ബാറ്റിങ് ശരാശരി 30ല്‍ നിര്‍ത്തി കോഹ് ലിയെ വലയ്ക്കാന്‍ നമ്മള്‍ക്കാകണം. ഇംഗ്ലണ്ടിന്റെ മണ്ണില്‍ ടെസ്റ്റ് മത്സരങ്ങള്‍ തോറ്റുകൊടുക്കേണ്ടി വരും, ഈ വിദേശ താരങ്ങളെയെല്ലാം കൗണ്ടി കളിക്കാന്‍ അനുവദിച്ചാല്‍. 

ആഗസ്റ്റ്-സെപ്തംബറിലാണ് ഇന്ത്യയുടെ അഞ്ച് ടെസ്റ്റ് അടങ്ങിയ ഇംഗ്ലണ്ട് പര്യടനം. ഇത് മുന്നില്‍ കണ്ട് കൗണ്ടി ടീമായ സറേയ്ക്ക് വേണ്ടി കോഹ് ലി കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഹ് ലിയെ കൂടാതെ യോക് ഷറിന് വേണ്ടി ചേതേശ്വര്‍ പൂജാരയും, സസെക്‌സിന് വേണ്ടി ഇഷാന്ത് ശര്‍മയും ഇംഗ്ലണ്ട് മണ്ണില്‍  കളിക്കാനായി എത്തുന്നുണ്ട്. 

എന്നാല്‍ വിദേശ താരങ്ങളെ കൗണ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം, ഇംഗ്ലണ്ടിന്റെ യുവ താരങ്ങളെ പരമാവധി കൗണ്ടിയില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് വില്ലിസ് അഭിപ്രായപ്പെടുന്നു. കോഹ് ലിക്ക് പ്രതിഫലവും നല്‍കി അദ്ദേഹത്തെ ഇവിടെ കളിപ്പിക്കുന്നത് അസംബന്ധമാണെന്നും ഇംഗ്ലണ്ട് മുന്‍ നായകന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി