കായികം

സ്മിത്തും വാര്‍ണറും ഐപിഎല്ലും കളിക്കില്ല; പകരം താരത്തെ രാജസ്ഥാനും സണ്‍റൈസേഴ്‌സിനും കണ്ടെത്താമെന്ന് രാജീവ് ശുക്ല

സമകാലിക മലയാളം ഡെസ്ക്

പതിനൊന്നാം സീസണിന് തുടക്കമാകുന്നതിന് മുന്‍പ് തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും, രാജസ്ഥാന്‍ റോയല്‍സിനും വലിയ തിരിച്ചടി. നായകന്മാരായി നിശ്ചയിച്ചിരുന്നവരെയാണ് ഇരു ടീമുകള്‍ക്കും ഈ സീസണില്‍ നഷ്ടമാകുന്നത്. 

പന്തില്‍ കൃത്രിമം നടത്തിയ സംഭവത്തില്‍ സ്റ്റീവ് സ്മിത്തിനും, വാര്‍ണര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് ഐപിഎല്ലിലും ഇവര്‍ക്ക് കളിക്കാന്‍ സാധിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഐപിഎല്ലില്‍ സ്മിത്തിനേയും, വാര്‍ണറേയും കളിക്കാന്‍ അനുവദിക്കില്ല എങ്കിലും ഇരുവര്‍ക്കും പകരം താരത്തെ കണ്ടെത്താന്‍ രാജസ്ഥാനും ഹൈദരാബാദിനും അവസരം നല്‍കുമെന്ന് ഐപിഎല്‍ കമ്മിഷണര്‍ രാജീവ് ശുക്ല വ്യക്തമാക്കി. 

സ്വന്തം രാജ്യം മത്സരങ്ങളില്‍ നിന്നും വിലക്കിയ കളിക്കാരന് ഐപിഎല്ലിന്റെ ഭാഗമാവാന്‍ സാധിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കുന്നു. സ്മിത്തിനും, വാര്‍ണര്‍ക്കും ഐപിഎല്ലില്‍ കളിക്കാന്‍ അനുവാദം ലഭിക്കണം എന്നത് സംബന്ധിച്ച് കോലാഹലങ്ങളുടേയൊന്നും ആവശ്യമില്ല. ആേ്രന്ദ റസലിന് ക്രിക്കറ്റില്‍ നിന്നും ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടതിന് പിന്നാലെ ഐപിഎല്ലില്‍ നിന്നും വിലക്ക് നേരിട്ടിരുന്നതും ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ