കായികം

കളിക്കാരുടെ പ്രതിഫല വര്‍ധനയ്ക്ക് വേണ്ടി വാദിച്ചതിന്റെ പ്രതികാരമോ? ക്രിക്കറ്റ് ഓസ്‌ട്രേലിയ സാഹചര്യം മുതലാക്കിയെന്ന്‌ ഗംഭീര്‍

സമകാലിക മലയാളം ഡെസ്ക്

പന്തില്‍ കൃത്രിമം നടത്തിയെന്ന കുറ്റത്തിന് സ്റ്റീവ് സ്മിത്തിന് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ശിക്ഷാ നടപടിക്കെതിരെ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കളിക്കാരുടെ പ്രതിഫല വര്‍ധനവ് ആവശ്യപ്പെട്ടതിന്റെ ഫലമായിട്ടാണോ ഒരു വര്‍ഷത്തെ വിലക്ക് ഇരുവര്‍ക്കും നല്‍കിയതെന്ന ചോദ്യമാണ് ഗംഭീര്‍ ഉന്നയിക്കുന്നത്. 

കളിക്കാരുടെ പ്രതിഫല വര്‍ധനവിന് വേണ്ടി വാദിച്ച താരങ്ങളില്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നത് ഡേവിഡ് വാര്‍ണറാണ്. ഇപ്പോള്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്ന ശിക്ഷാ നടപടിയില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രതികാര നടപടിയും ഉള്‍പ്പെട്ടിട്ടുണ്ടാകാം എന്ന് ഗംഭീര്‍ പറയുന്നു. 

കളങ്കം ഇല്ലാതെ വേണം ക്രിക്കറ്റ് മുന്നോട്ടു പോകാന്‍. എന്നാല്‍ സ്മിത്തിനും വാര്‍ണര്‍ക്കും നല്‍കിയിരിക്കുന്ന ശിക്ഷ കുറച്ച് കടന്നു പോയെന്നാണ് എന്റെ അഭിപ്രായം. കളിക്കാര്‍ക്ക വേദി വാദിക്കുന്ന താരങ്ങളെ ആക്ഷേപിക്കുന്ന ഭരണകൂടത്തെയാണ് ചരിത്രം കാണിച്ചു തരുന്നത്. ഇയാന്‍ ചാപ്പലിന്റെ ക്ലാസിക് കേസ് എന്ന് പറഞ്ഞ് ഗംഭീര്‍ അതിന് ഉദാഹരണവും നല്‍കുന്നു. 

ട്വിറ്ററിലൂടെയായിരുന്നു ഗംഭീറിന്റെ പ്രതികരണം. കളിക്കാരുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവിന് അവരുടെ കുടുംബങ്ങളെ തേജോവധം ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളും, ഓസീസ് ജനതയും പിന്മാറണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം