കായികം

ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഏറ്റവും മോശമെന്ന് എബി, കാണികളും കണക്കെന്ന് കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഏറ്റവും മോശമെന്ന് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. വിരാട് കോഹ് ലിയും, ചഹലും ഒരുമിച്ചുള്ള ചാറ്റ് ഷോയിലായിരുന്നു വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങളെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴുള്ള ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം. ഒരു രക്ഷയുമില്ലാത്ത മാധ്യമപ്രവര്‍ത്തകരുള്ളത് ഓസ്‌ട്രേലിയയിലാണ്. 

ഓസീസ് മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഇംഗ്ലീഷ് മീഡിയയും മോശം തന്നെയാണ്. പക്ഷേ അവര്‍ കുറച്ചു കൂടി സമര്‍ഥരാണ്. കൗശലം ഒളിപ്പിച്ചായിരിക്കും അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുക. എന്നാല്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ സമര്‍ഥരുമല്ല മോശവുമാണ്. അവര്‍ നേരെ തന്നെ അസംബന്ധങ്ങള്‍ ഉന്നയിക്കുമെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു. 

ഇംഗ്ലീഷ് മാധ്യമങ്ങള്‍ നമ്മളെ കംഫര്‍ട്ടബളാക്കും ആദ്യം. പൊരിക്കല്‍ നടക്കുക പിന്നെയാണ്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ മാത്രമല്ല, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പ്രേമികളും വലിയ വെല്ലുവിളി തന്നെയാണെന്നാണ് കോഹ് ലി ചൂണ്ടിക്കാണിക്കുന്നത്. കയ്യില്‍ ബിയറുമായി ഗ്യാലറിയില്‍ ഒരു നിയന്ത്രണവുമില്ലാതെയാണ് അവര്‍ നില്‍ക്കുന്നത്. അങ്ങിനെയാണ് മിഡില്‍ ഫിംഗര്‍ ഉയര്‍ത്തലിലേക്ക് എത്തിയതെന്നും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ പറയുന്നു.

ആ സംഭവത്തിന് ശേഷം ഞങ്ങളെ ക്രൂശിക്കുന്ന രീതിയിലായിരുന്നു ഓസീസ് മീഡിയയുടേയും ആരാധകരുടേയും നീക്കങ്ങള്‍. ടീം എവിടെ പോയാലും അവര്‍ ക്യാമറയുമായി പിന്നാലെ കൂടിയിരുന്നു. അവരുടെ പ്രകോപനത്തില്‍ ഇഷാന്തിന്റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായി. പിറ്റേന്ന് പത്രങ്ങളില്‍ അതായിരുന്നു ഒന്നാം പേജിലെന്നും കോഹ് ലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്