കായികം

കുടുംബമാണ് പ്രധാനം; കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷമുള്ള കരിയറില്‍ നിലപാട് വ്യക്തമാക്കി സാനിയ

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞിനെ വരവേല്‍ക്കുന്നതിനുള്ള കാത്തിരിപ്പിലാണ് സാനിയയും മാലിക്കും. എന്നാല്‍ സെറീന വില്യംസ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ വഴി തന്നെ താനും പിന്തുടരും എന്ന് വ്യക്തമാക്കുകയാണ് സാനിയ. കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷവും കോര്‍ട്ടിലേക്ക് തിരികെ എത്തുമെന്ന് സാനിയ പറയുന്നു. 

കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കരിയറും സ്വപ്‌നവുമെല്ലാം ഉപേക്ഷിക്കണം എന്ന ചിന്ത മാറ്റിമറിക്കാന്‍ മുന്നില്‍ നിന്ന് ഞാന്‍ മാതൃക കാണിക്കുമെന്നാണ് സാനിയ പറയുന്നത്. 2020ലെ ടോക്യോ ഒളിംപിക്‌സിലേക്ക് മടങ്ങി എത്തും എന്നതിന് വ്യക്തമായ സൂചന നല്‍കിയാണ് സാനിയയുടെ പ്രതികരണം. 

സമയമാണ് ഇവിടെ പ്രധാനം. കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ഞാന്‍. ഈ സമയത്തെ കുടുംബത്തിന് വേണ്ടവിധം ഉപയോഗപ്പെടുത്തുകയും, ജീവിതത്തിലെ മറ്റൊരു ഘട്ടം ആസ്വദിക്കുകയും ചെയ്യാമെന്ന് സാനിയ പറയുന്നു. 

ആറ് മാസത്തോളമായി കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സാനിയ. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണും സാനിയയ്ക്ക് നഷ്ടമായിരുന്നു. ജീവിതത്തില്‍ എപ്പോള്‍, എന്താണ് സംഭവിക്കുക എന്ന് പറയുവാന്‍ സാധിക്കില്ല. 2020ലെ ഒളിംപിക്‌സിന് ഇനിയും സമയമുണ്ട്. ടോക്യോ ഒളിംപിക്‌സില്‍ കളിക്കാന്‍ സാധിക്കുമെന്ന തോന്നലാണ് ഇപ്പോഴുള്ളത്. എന്നാല്‍ ജീവിതം എവിടേക്കാണ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് എന്നത് കാത്തിരുന്ന് കാണേണ്ടതല്ലേയെന്നും സാനിയ ചോദിക്കുന്നു. 

ഗര്‍ഭധാരണ സമയത്തെ ശരീര ഭാരക്കൂടുതല്‍ എന്നത് കാര്യമാക്കേണ്ട ഘടകമല്ലെന്നും സാനിയ പറയുന്നു. നിങ്ങള്‍ സെലിബ്രിറ്റി ആണെങ്കിലും അല്ലെങ്കിലും, ഗര്‍ഭകാലത്ത് ശരീരഭാരം കൂടും. എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ആ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്നതേയുള്ളു. അതൊരു പ്രശ്‌നമായി വരുന്നതേയില്ലെന്നും സാനിയ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്