കായികം

പഞ്ചാബിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന് കളിപ്പാട്ടങ്ങള്‍ മോഷ്ടിക്കുവാനുള്ള പ്രവണതയും; കണ്ടുപിടിച്ചത് യുവിയുടെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്‍ പതിനൊന്നാം സീസണില്‍ റണ്‍ വാരിക്കൂട്ടുക മാത്രമല്ല പഞ്ചാബിന്റെ കെ.എല്‍.രാഹുല്‍ ചെയ്യുന്നത്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ മോഷ്ടിക്കുവാനുള്ള പ്രവണതയും രാഹുലിനുണ്ടെന്നാണ് ഉയരുന്ന ആരോപണം. 

പഞ്ചാബിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനായ രാഹുലിനെതിരെ ആരോപണം ഉന്നയിക്കുന്നതാവട്ടെ യുവരാജ് സിങ്ങിന്റെ ഭാര്യ ഹസല്‍ കീച്ചും.  കളിപ്പാട്ടങ്ങള്‍ കൈയ്യില്‍ പിടിച്ച് രാഹുലിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയാക്കിയായിരുന്നു രാഹുലിനുള്ളിലെ മോഷ്ടാവിനെ ഹസില്‍ ആരാധകര്‍ക്ക് മുന്നില്‍ കൊണ്ടുവന്നത്. 

ഹസില്‍ ഈ ഫോട്ടോയും വെച്ച് രാഹുലിനെ മോഷ്ടാവാക്കിയപ്പോള്‍ അതേ ഫോട്ടോ ഷെയര്‍ ചെയ്ത് എന്റെ യാത്രയ്ക്കുള്ള കൂട്ടുകാര്‍ എന്നായിരുന്നു രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. മുംബൈയ്‌ക്കെതിരായ മത്സരത്തിന് മുന്‍പായിരുന്നു ഇതെല്ലാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!