കായികം

മെസിയേയും റൊണാള്‍ഡോയേയും വധിക്കും, ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ആക്രമണം നടത്തും: ഭീഷണിയുമായി ഐഎസ് 

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. ഈ അവസരത്തില്‍ ഫുട്ബാള്‍ മൈതാനങ്ങളില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഐഎസ്. പ്രമുഖ ഫുട്‌ബോള്‍ താരങ്ങളായ മെസിയേയും റൊണാള്‍ഡോയേയും വധിക്കുമെന്നും ഭീഷണിയിലുണ്ട്.

മെസിയേയും റൊണാള്‍ഡോയേയും സൂചിപ്പിക്കുന്ന ഗ്രാഫിക് ചിത്രങ്ങള്‍ സഹിതം ടെലഗ്രാം വഴിയാണ് ഐ.എസ് ഭീഷണി സന്ദേശം പുറപ്പെടുവിച്ചത്. നിങ്ങളുടെ രക്തം മൈതാനത്തെ നിറയ്ക്കും എന്ന അടിക്കുറിപ്പോടെയാണ് ഭീഷണി. സിറിയയില്‍ റഷ്യ നടത്തുന്ന ഇടപെടലിനെത്തുടര്‍ന്നാണ് ഐ.എസിന്റെ തീരുമാനം. 

നേരത്തേയും ലോകകപ്പിന് ഭീഷണിയുമായി ഐ.എസ് രംഗത്തെത്തിയിരുന്നു. മെസിയുടെ ഫോട്ടോ വികൃതമാക്കി താരത്തിനുനേരെയും മുന്‍പും ഭീഷണിയുണ്ടായിരുന്നു.

ഐ.എസിന്റെ തടവില്‍ കഴിയുന്ന തരത്തിലുള്ള മെസിയുടെ ചിത്രം മോര്‍ഫ് ചെയ്താണ് ഭീഷണി തയ്യാറാക്കിയിരുന്നത്. കണ്ണില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നതായാണ് മെസിയുടെ ചിത്രം. തടവറയ്ക്കുള്ളില്‍ നില്‍ക്കുന്ന തരത്തിലാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. തോല്‍വിയെന്നത് ഡിക്ഷണറിയില്‍ പോലുമില്ലാത്ത ഒരു സ്‌റ്റേറ്റുമായാണ് നിങ്ങള്‍ പൊരുതുന്നത് എന്ന വാചകത്തോടെയാണ് പോസ്റ്ററുകള്‍ പുറത്ത് വന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്