കായികം

ഡി വില്ലിയേഴ്‌സിന്റെ വിരമിക്കലില്‍ മൗനം വെടിഞ്ഞ് കോഹ് ലി; എന്തായിരുന്നുവോ ബാറ്റിങ് സമ്പ്രദായം നിങ്ങളതിന്റെ കടയ്ക്കല്‍ വെട്ടി

സമകാലിക മലയാളം ഡെസ്ക്

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച എബി ഡിവില്ലിയേഴ്‌സിന് ഇനിയുള്ള ജീവിതത്തില്‍ നല്ല നാളുകള്‍ നേര്‍ന്ന് വിരാട് കോഹ് ലി. നിങ്ങള്‍ ക്രിക്കറ്റിലേക്ക് വന്ന സമയത്തെ ബാറ്റിങ് സമ്പ്രദായത്തെ മാറ്റിയാണ് നിങ്ങള്‍ കളം വിടുന്നതെന്നും ഡിവില്ലിയേഴ്‌സിന് ആശംസയറിയിച്ചുള്ള ട്വീറ്റില്‍ കോഹ് ലി ചൂണ്ടിക്കാണിക്കുന്നു. 

ചെയ്യുന്ന എല്ലാത്തിലും വിജയമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിങ്ങള്‍ കളിച്ച സമയത്തെ ബാറ്റിങ് രീതിയില്‍ മാറ്റം കൊണ്ടുവരാന്‍ നിങ്ങള്‍ക്കായി. മുന്‍പിലുള്ള മനോഹരമായ ജീവിതത്തില്‍ നിങ്ങള്‍ക്കും കുടുംബത്തിനും എന്റെ എല്ലാ ആശംസകളെന്നും കോഹ് ലി ഡിവില്ലിയേഴ്‌സിനുള്ള ട്വീറ്റില്‍ പറയുന്നു. 

2011 മുതല്‍ കോഹ് ലിക്കൊപ്പമാണ് ഡിവില്ലിയേഴ്‌സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍. എട്ട് വര്‍ഷം ഡ്രസിങ് റൂമില്‍ ഒപ്പം ചിലവഴിച്ചതിന്റെ ആത്മ ബന്ധം കോഹ് ലിക്കും ഡിവില്ലിയേഴ്‌സിനും ഇടയില്‍ പ്രകടമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് പുറത്ത് കളിക്കാന്‍ തനിക്ക് പദ്ധതിയില്ലെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു. അതിനാല്‍ ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഡിവില്ലിയേഴ്‌സ് കളിക്കാന്‍ എത്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

2004ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലൂടെയായിരുന്നു ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. 14 വര്‍ഷത്തെ കരിയറില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ എന്ന് പേരെടുക്കാന്‍ ഡിവില്ലിയേഴ്‌സിനായി. പൊടുന്നനെ വിരമിക്കല്‍ പ്രഖ്യാപിക്കുന്ന സമയം വരെ ലോക ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്‌സ്മാന്‍ ഡിവില്ലിയേഴ്‌സ് തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും