കായികം

ലിവര്‍പൂളിനെ എങ്ങിനെ എങ്കിലും തോല്‍പ്പിക്കണം; സിദാനോട് അപേക്ഷിച്ച് ബെക്കാം

സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലിഗില്‍ 2005ന് ശേഷമുണ്ടായ നീണ്ട കാത്തിരിപ്പിന് വിരാമമിടണം. റയലിനോട് കൊമ്പുകോര്‍ക്കാനിറങ്ങുന്ന ക്ലോപ്പിനും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം അത് മാത്രമായിരിക്കും. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ അപ്രതീക്ഷിത മുന്നേറ്റവുമായെത്തിയ ലിവര്‍പൂള്‍ സംഘത്തെ എന്ത് വിലകൊടുത്തും തോല്‍പ്പിക്കണം എന്ന് റയല്‍ മാനേജര്‍ സിനദിന്‍ സിദാനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ താരം ഡേവിഡ് ബെക്കാം. 

തുടര്‍ച്ചയായ മൂന്നാം തവണയും ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്താനായിട്ടാണ് ക്രിസ്റ്റിയാനോയുടേയും സംഘത്തിന്റേയും വരവ്. തുടര്‍ച്ചയായ മൂന്ന് കിരീടം എന്ന ഇതുവരെ സാധിക്കാത്ത നേട്ടം ലിവര്‍പൂളിന് നല്‍കുന്ന ഊര്‍ജം ചില്ലറയായിരിക്കില്ല. അതും സിദാന് കീഴില്‍ മൂന്ന് കിരീടങ്ങള്‍ എന്നത് എന്ന പ്രത്യേകതയുമുണ്ട്. 

വിജയങ്ങള്‍ നേടിയ കളിക്കാരനായിരുന്നു സിദാന്‍. ഇപ്പോള്‍ ജയങ്ങളിലേക്ക് കുതിക്കുന്ന ബിഗ് ബോസും. ആ ബിഗ് ബോസിന്റെ വേഷം അവിശ്വസനീയമാണ്. ബിഗ്‌ബോസിനും ക്ലബിനും ഞാന്‍ വിജയം ആശംസിക്കുന്നു. പിന്നെ, എങ്ങിനെയെങ്കിലും ആ ലിവര്‍പൂളിനെ ഒന്ന് തോല്‍പ്പിക്കൂ എന്ന് സിദാനോടും സംഘത്തിനോടും അപേക്ഷിക്കുകയും ചെയ്യുന്നു ബെക്കാം. 

റയലില്‍ 2001-06 വരെ ഒരുമിച്ച് കളിച്ചവരാണ് സിദാനും ബെക്കാമും. 
ലിവര്‍പൂളിനെ പൂട്ടി റയല്‍ കിരീടം ചൂടിയാല്‍ മൂന്ന് തവണ ഈ നേട്ടം കൊയ്ത പരിശീലകരുടെ നേട്ടത്തില്‍ കാര്‍ലോ ആന്‍സെലോട്ടിക്കും ബോബ് പെയ്‌സ്ലേയ്ക്കും ഒപ്പമെത്തും റയല്‍ തലവന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്