കായികം

റയല്‍ വിടാതിരിക്കാന്‍ രണ്ട് നിബന്ധനകളുമായി ക്രിസ്റ്റ്യാനോ; പ്രശ്‌നം പ്രതിഫലവും നെയ്മറും

സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ കിരീത്തിലേക്ക് എത്തിയതിന്റെ ആഘോഷത്തില്‍ നില്‍ക്കവെയായിരുന്നു ക്ലബ് വിടുമെന്ന സൂചനകള്‍ നല്‍കി ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വാക്കുകള്‍ എത്തിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരാധകരോട് അത് പറയുമെന്നായിരുന്നു ക്രിസ്റ്റ്യാനോ പറഞ്ഞത്. 

അതിന് പിന്നാലെ, റയലില്‍ തുടരണം എങ്കില്‍ ക്രിസ്റ്റ്യാനോ രണ്ട് നിബന്ധനങ്ങള്‍ മുന്നോട്ടു വെച്ചതായുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നത്. മെസിക്ക് സമാനമായ പ്രതിഫലമാണ് ക്രിസ്റ്റ്യാനോ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളില്‍ ഒന്ന്. 

ഇപ്പോഴുള്ള പ്രതിഫലം ഇരട്ടിയാക്കണം(ആഴ്ചയില്‍ 700,000 യൂറോ) എന്ന ആവശ്യം ക്രിസ്റ്റിയാനോയുടെ ഭാഗത്ത് നിന്നും ഉയരുമെന്ന് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു. ഈ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ നെയ്മറെ റയലിലേക്ക് കൊണ്ടുവരരുത് എന്ന ആവശ്യമാണ് ക്രിസ്റ്റ്യാനോ രണ്ടാമതായി ടീം മാനേജ്‌മെന്റിന് മുന്നില്‍ വെച്ചിരിക്കുന്നത്. 

ഈ നിബന്ധനകള്‍ മുന്നില്‍ വെച്ച് ക്രിസ്റ്റ്യാനോ ക്ലബ് പ്രസിഡന്റെ പെരസിനെ അടുത്ത് തന്നെ കാണുമെന്ന് ഡോണ്‍ ബലോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ താരമായി ബെയില്‍ ക്രിസ്റ്റിയാനോയുടെ നിഴലില്‍ നിന്നും പുറത്തുവന്നതായിട്ടാണ് വിലയിരുത്തപ്പെട്ടത്. റയലിലെ സൂപ്പര്‍ താരം താന്‍ മാത്രമാകണം എന്ന ക്രിസ്റ്റ്യാനോയുടെ ചിന്തയാണ് നെയ്മറിന്റെ വരവിന് തടയിടാന്‍ കാരണമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്