കായികം

പണം ഒഴുകുന്ന ഐപിഎല്ലില്‍ കിരീടം ചൂടുന്ന ടീമിന്റെ സമ്മാനത്തുക അറിയണ്ടേ? 

സമകാലിക മലയാളം ഡെസ്ക്

സണ്‍റൈസേഴ്‌സ് ഹൈദരാഹാദിന്റെ പേരുകേട്ട ബൗളിങ് നിരയ്ക്ക് കളി തിരിച്ചു പിടിക്കാന്‍ ഒരു അവസരം കൂടി അനുവദിക്കാതെയായിരുന്നു ധോനിയും സംഘവും തങ്ങളുടെ മൂന്നാം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. പണം ഒഴുകുന്ന ഐപിഎല്ലില്‍ വിജയികളാവുന്ന ടീമിന് ലഭിക്കുന്ന സമ്മാന തുക എത്രയെന്ന് അറിയുവാനുള്ള ആകാംക്ഷ ആരാധകര്‍ക്കിടയിലുണ്ടാകും...

കുട്ടിക്രിക്കറ്റില്‍ തങ്ങളുടെ മൂന്നാം ഐപിഎല്‍ കിരീടം ചൂടിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 കോടി രൂപയാണ് സമ്മാനതുകയായി ലഭിച്ചത്. ആ തുക രണ്ടായി വിഭജിക്കപ്പെടും. ടീം മാനേജ്‌മെന്റിന് 10 കോടിയും കളിക്കാര്‍ക്ക് എല്ലാവര്‍ക്കുമായി ബാക്കിയുള്ള പത്ത് കോടി രൂപ ലഭിക്കും. 

ഫൈനലില്‍ ചെന്നൈയോട് കാലിടറിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 12.5 കോടിയാണ് സമ്മാനത്തുക. ഇനി ഓരോ വിഭാഗത്തിലുമായി ജയിച്ച കൡക്കാര്‍ക്കുമുണ്ട് വന്‍ സമ്മാന തുകകള്‍. മോസ്റ്റ് വാല്യുവബിള്‍ പ്ലേയറായി തിരഞ്ഞെടുക്കപ്പെട്ട സുനില്‍ നരൈയ്‌നിനും, പര്‍പ്പിള്‍ ക്യാപ് നേടിയ ആന്‍ഡ്ര്യൂ തൈയ്ക്കും, ഓറഞ്ച് ക്യാപ് നേടിയ കെയിന്‍ വില്യംസനും, എമര്‍ജിങ് പ്ലേയറും സ്റ്റൈലിഷ് പ്ലേയറുമായ ഋഷബ് പന്തിനും, സൂപ്പര്‍ സ്‌ട്രൈക്കറായ സുനില്‍ നരൈയ്‌നിനും നയി സച്ച് സീസണ്‍ അവാര്‍ഡ് നേടിയ ധോനിക്കും പത്ത് ലക്ഷം രൂപ  വീതമാണ് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്