കായികം

ഭാരോദ്വഹന താരം സഞ്ജിത ചാനു ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാരോദ്വഹന താരം സഞ്ജിത ചാനു ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. 
ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍ സമ്മാനിച്ച താരമാണ് സഞ്ജിത ചാനു. ഇതേത്തുടര്‍ന്ന് ചാനുവിന് ഭാഗികമായി വിലക്കേര്‍പ്പെടുത്തി. നാല് വര്‍ഷത്തേക്കാണ് വിലക്ക്.

ഗോള്‍ഡ്‌കോസ്റ്റില്‍ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് സഞ്ജിത ചാനു സ്വര്‍ണം നേടിയത്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതോടെ ചാനുവിന്റെ സ്വര്‍ണമെഡല്‍ തിരിച്ചെടുക്കാനും സാധ്യതയുണ്ട്. 

ആകെ 192 കിലോ ഭാരം ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 84 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 108 കിലോഗ്രാം ഭാരവുമാണ് ഗോള്‍ഡ്‌കോസ്റ്റില്‍ ചാനു ഉയര്‍ത്തിയത്. ഇതിനു മുന്‍പു നടന്ന ഗ്ലാസ്‌കോ ഗെയിംസില്‍ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിലും ചാനു സ്വര്‍ണം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്