കായികം

കാര്യവട്ടത്ത് ടോസ് കോഹ് ലിയെ ചതിക്കുമോ? ഇല്ലെങ്കില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കോഹ് ലി തീര്‍ക്കും

സമകാലിക മലയാളം ഡെസ്ക്

രണ്ട് വശത്തും ഹെഡ്‌സ് വേണം. എങ്കിലേ ടോസ് എനിക്ക് ജയിക്കാനാവു എന്നാണ് തോന്നുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ അഞ്ചിലും ടോസ് നഷ്ടപ്പെട്ടതിന് ശേഷം ഇന്ത്യന്‍ നായകന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടോസ് വിജയിച്ചതില്‍ റെക്കോര്‍ഡ് തീര്‍ക്കാന്‍ ഒരുങ്ങുകയാണ് വിരാട് കോഹ് ലി.

വിന്‍ഡിസിനെതിരായ ഏകദിന പരമ്പരയില്‍ കഴിഞ്ഞ നാല് കളികളിലും ടോസ് കോഹ് ലിക്കൊപ്പം നിന്നു. തിരുവനന്തപുരത്തും ടോസ് കോഹ് ലിയെ ചതിക്കാതിരുന്നാല്‍, നാട്ടില്‍ നടക്കുന്ന ഒരു ഉഭയ കക്ഷി പരമ്പരയില്‍ അഞ്ചിലും ടോസ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡ് കോഹ് ലിക്ക് നേടാം. 

മുഹമ്മദ് അസ്ഹറുദ്ധിന്‍, രാഹുല്‍ ദ്രാവിഡ്, ധോനി എന്നിവരാണ് കോഹ് ലിക്ക് മുന്‍പ്, പരമ്പരയില്‍ തുടര്‍ച്ചയായ അഞ്ച് ടോസ് ജയം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ സ്വന്തം മണ്ണില്‍ ഈ നേട്ടത്തിലേക്കെത്താന്‍ ഇവര്‍ക്കായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്