കായികം

എവിടെ പോകുന്നു, അവിടെ നിൽക്ക്; കോഹ്‌ലി വിളിച്ചു പറഞ്ഞപ്പോൾ രോഹിത് ബാറ്റിങ് തുടർന്നു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറിയ ആദ്യ അന്താരാഷ്ട്ര ഏകദിന പോരാട്ടം ഒരു ടി20 മത്സരത്തിന്റെ ലാഘവത്തിൽ അവസാനിച്ചതിന്റെ നിരാശ ആരാധകർക്ക് ചെറുതായുണ്ട്. അതേസമയം ഹിറ്റ്മാൻ രോഹിത് ശർമ പുറത്തെടുത്ത ബാറ്റിങ് മികവ് മലയാളികളടക്കമുള്ളവരെ ആവേശത്തിലാക്കിയത്. രോഹിത് ബാറ്റ് ചെയ്യുന്നതിനിടെ സംഭവിച്ച അബദ്ധം ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. 

ഔട്ടായെന്ന് കരുതി ക്രീസ് വിട്ട രോഹിത് ശര്‍മയെ നായകന്‍ വിരാട് കോഹ്‌ലി തിരിച്ചു വിളിച്ച കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിന്‍ഡീസ് ബൗളര്‍ ഓഷാനെ തോമസ് എറിഞ്ഞ എട്ടാം ഓവറിലാണ് സംഭവം. രോഹിതിന്റെ ബാറ്റിലുരസിയ പന്ത് വിന്‍ഡീസ് താരത്തിന്റെ കൈയില്‍ ഒതുങ്ങിയപ്പോള്‍ നിരാശയോടെ രോഹിത് ക്രീസില്‍ നിന്ന് മടങ്ങി. 

എന്നാല്‍ ആ പന്ത് നോ ബോളായിരുന്നു. രോഹിത് ഇത് മനസിലാകാതെ പവലിയനിലേക്ക് നടന്നു. വിക്കറ്റ് ലഭിച്ചെന്ന ആഹ്ലാദത്തില്‍ കൈകള്‍ ഉയര്‍ത്തി ഓഷാനെ ആഘോഷം തുടങ്ങി. നോ ബോളാണെന്ന് അറിഞ്ഞതോടെ നിരാശനായി തലയില്‍ കൈവെച്ച് മൈതാനത്ത് ഇരുന്നു. രോഹിത് പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ടു. ഇതൊന്നും അറിയാതെ ഔട്ടായെന്ന് കരുതി മടങ്ങിത്തുടങ്ങിയ രോഹിതിനെ വിരാട് കോഹ്‌ലി തിരിച്ച് വിളിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി