കായികം

ശതകവുമായി സച്ചിനും ജഗദീഷും നയിച്ചു; കരുത്തോടെ കേരളം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹൈദരാബാദിനെതിരായ രഞ്ജി പോരാട്ടത്തില്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 495 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഹൈദരാബാദ് ഒരു റണ്‍സെടുത്തിട്ടുണ്ട്. 

നായകന്‍ സച്ചിന്‍ ബേബിയുടെയും വെറ്ററന്‍ താരം വിഎ ജഗദീഷ് പുറത്താകാതെ നേടിയ സെഞ്ച്വറികളുടെ കരുത്തിലാണ് കേരളം മികച്ച സ്‌കോറിലെത്തിയത്. ഇരുവര്‍ക്കും പുറമെ മുന്‍നിര താരങ്ങളെല്ലാം മികച്ച രീതിയില്‍ ബാറ്റേന്തിയത് കേരളത്തിന് തുണയായി. 

296 പന്തുകള്‍ നേരിട്ട സച്ചിന്‍ പത്ത് ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 147 റണ്‍സ് റണ്‍സെടുത്ത് സച്ചിന്‍ മടങ്ങി. ജഗദീഷ് ആറ് ഫോറും ഒരു സിക്‌സും സഹിതം 113 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ 53 റണ്‍സും ജലജ് സക്‌സേന 57 റണ്‍സും കണ്ടെത്തി. 

തിരുവനന്തപുരത്താണ് മത്സരം നടക്കുന്നത്. രഞ്ജി ഈ സീസണിലെ കേരളത്തിന്റെ ആദ്യ മത്സരമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്