കായികം

അവസാന ടെസ്റ്റില്‍ ഗാംഗുലിയെ ധോനി നായകനാക്കി, കോഹ് ലി ചെയ്യുന്നതോ? വിമര്‍ശനവുമായി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ഒരു റണ്‍സ് കൂടി മതിയായിരുന്നു...എന്തുകൊണ്ട് നിങ്ങള്‍ അവസരം കൊടുത്തില്ല. കോഹ് ലിയോട് ധോനിയുടെ ആരാധകര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യം ഇതാണ്. വിന്‍ഡിസിനെതിരായ അവസാന ഏകദിനത്തില്‍ പതിനായിരം റണ്‍സ് എന്ന നേട്ടം ധോനി സ്വന്തമാക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പക്ഷേ വിന്‍ഡിസുകാര്‍ ആ പ്ലാന് എല്ലാം പൊളിച്ചു. 

കാര്യവട്ടം ഏകദിനത്തില്‍ 104 റണ്‍സ് വിജയ ലക്ഷ്യം 14.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഈ സമയം, ആദ്യ വിക്കറ്റ് വീണപ്പോള്‍ കോഹ് ലി മൂന്നാമനായി ധോനിയെ ഇറക്കണമായിരുന്നു എന്നാണ് ആരാധകരുടെ വാദം. ഇനി പതിനായിരം റണ്‍സ് തികയ്ക്കാന്‍ ജനുവരിയിലെ ഓസീസ് പരമ്പര വരെ ധോനി കാത്തിരിക്കണം. 

ഗാംഗുലിയുടെ അവസാന ടെസ്റ്റില്‍ അദ്ദേഹത്തിന് ടീമിനെ നയിക്കാനുള്ള അവസരം ധോനി നല്‍കിയിരുന്നു. ഇപ്പോള്‍, ധോനി തന്റെ കരിയറിലെ മറ്റൊരു നാഴിക കല്ല് പിന്നിടുമ്പോള്‍ എന്തുകൊണ്ട് കോഹ് ലിയില്‍ നിന്നും അത്തരമൊരു നീക്കം വരുന്നില്ലെന്നാണ് ധോനി ഫാന്‍സിന്റെ ചോദ്യം. 

എന്നാല്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി ടീമില്‍ മാറ്റങ്ങള്‍ വരുത്തുക എന്നത് ടീമിന്റെ നയമല്ലെന്നാണ് മറ്റൊരു വിഭാഗം ഇവര്‍ക്ക് മറുപടിയായി പറയുന്നത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സച്ചിന്‍ 200 റണ്‍സിനോട് അടുത്ത് നില്‍ക്കെ, സ്‌ട്രൈക്ക് സച്ചിനിലേക്ക് എത്താത്ത വിധം ധോനി അടിച്ചു കളിച്ചിരുന്നു. വ്യക്തിഗത നേട്ടങ്ങള്‍ക്കല്ല ടീം പ്രാധാന്യം നല്‍കുന്നത് എന്നായിരുന്നു അന്ന് ധോനിയുടെ വാക്കുകള്‍. അത് തന്നെ ഇപ്പോഴും ഓര്‍ത്താല്‍ മതിയെന്നാണ് ധോനി ഫാന്‍സിന് മറ്റ് ആരാധകര്‍ നല്‍കുന്ന മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്