കായികം

എനിക്ക് ധോനിയെ പോലെയാവണം, അതിന്റെ കാരണവും വ്യക്തമാക്കി ക്രുനാല്‍ പാണ്ഡ്യ

സമകാലിക മലയാളം ഡെസ്ക്

നായകന്‍ അല്ലെങ്കിലും, ഏത് കളിക്കാരനും ഏത് സമയവും സമീപിക്കാവുന്ന വ്യക്തിയാണ് ധോനി എന്നായിരുന്നു ഇന്ത്യന്‍ സ്പിന്നര്‍ ചഹല്‍ ഒരിക്കല്‍ പറഞ്ഞത്. ഇപ്പോഴിതാ ധോനിയെ പുകഴ്ത്തി മുന്നോട്ടു വരികയാണ് വിന്‍ഡിസിനെതിരാ ട്വന്റി20 പരമ്പരയിലേക്ക് ക്ഷണം കിട്ടിയ ക്രുനാല്‍ പാണ്ഡ്യ. 

ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം കിട്ടുന്നതിന് മുന്‍പ് ഞാന്‍ ഇന്ത്യന്‍ എ ടിമിന്റെ ഒപ്പമായിരുന്നു. ആ ആറ് ദിവസം ഞാന്‍ ധോനിയെ അടുത്ത് നിന്ന് നിരീക്ഷിച്ചുകയായിരുന്നു. അപ്പോഴെല്ലാം ഞാന്‍ എന്നോട് തന്നെ പറഞ്ഞു, എനിക്ക് ധോനിയെ പോലെയാവണം എന്ന്, ക്രുനാല്‍ പാണ്ഡ്യ പറയുന്നു. 

ലാളിത്യം, ബഹുമാനം, ഒരുപാട് നേടിക്കഴിഞ്ഞു ധോനി, എന്നാല്‍ വിനയമാണ് ധോനിയില്‍ നിറയുന്നതെന്നും മുംബൈ ഇന്ത്യന്‍സ് താരം പറയുന്നു. വിന്‍ഡിസിനെതിരായ മൂന്ന് ട്വിന്റി20 മത്സരത്തിനുള്ള ടീമിലേക്കാണ് ശ്രേയസ് അയ്യര്‍ക്കൊപ്പം ക്രുനാല്‍ പാണ്ഡ്യയും എത്തുന്നത്. നവംബര്‍ നാലിന് ഈഡന്‍ ഗാര്‍ഡനിലാണ് ആദ്യ ട്വന്റി20.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു