കായികം

ക്രിക്കറ്റ് പ്രേമികളേക്കാള്‍ കൂടുതല്‍ നിരാശ ജയില്‍ വകുപ്പിന്; കാര്യവട്ടം ഇങ്ങനെ പണി തരുമെന്ന് കരുതിയില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആശിച്ച് മോഹിച്ച് കിട്ടിയ കളി കണ്ട് കൊതി തീരും മുന്‍പേ തീര്‍ന്നു പോയതിന്റെ നിരാശ മലയാളികളെ വല്ലാതെ പിടികൂടിയിരുന്നു. എതിരാളിയെ ചെറിയ സ്‌കോറിന് പുറത്താക്കി, വേഗത്തില്‍ ചെയ്‌സ് ചെയ്ത് ജയിക്കുന്നത് തകര്‍പ്പന്‍ കളിയല്ലേ എന്നെല്ലാം പറഞ്ഞ് ആശ്വസിക്കുകയാണ് പലരും. ഇങ്ങനെ, കളി പെട്ടെന്ന് തീര്‍ന്ന് പോയതില്‍ കടുത്ത നിരാശയും ഒപ്പം സാമ്പത്തിക പ്രശ്‌നവും നേരിടുന്ന ഒരു വിഭാഗവുമുണ്ട്, ജയില്‍ വകുപ്പ്. 

കാര്യവട്ട് കളി കാണാന്‍ എത്തുന്നവര്‍ക്ക് വയറ് നിറച്ചിരുന്ന് കളി കാണുന്നതിനായി ഭക്ഷണവും തയ്യാറാക്കി ജയില്‍ വകുപ്പ് എത്തിയിരുന്നു. 25,000  ആളുകള്‍ക്ക് വേണ്ട ഭക്ഷണവുമായി എത്തിയെങ്കിലും വിറ്റു പോയത് 18,000 പേര്‍ക്കുള്ള ഭക്ഷണം മാത്രം. കളി ഇത്ര നേരത്തെ തീരുമെന്ന് ആരും കരുതിയിരുന്നില്ലല്ലോ...

ഉച്ചഭക്ഷണമായി ബിരിയാണിയുമായിട്ടാണ് ജയില്‍ വകുപ്പ് എത്തിയത്. കൊണ്ടു വന്ന ആയിരം ബിരിയാണികളും വില്‍ക്കാനായി. എന്നാല്‍ ജയില്‍ വകുപ്പിന്റെ സ്‌പെഷ്യല്‍ ചപ്പാത്തിയും ചിക്കനും വാങ്ങുവാനാണ് ആളില്ലാതെ പോയത്. രാത്രി ഭക്ഷണമായി കൊണ്ടുവന്ന ചപ്പാത്തിയും ചിക്കനിലും 7000 പേര്‍ക്കുള്ള ഭക്ഷണമാണ് പാഴായത്. 

കിഴി ബിരിയാണി, കപ്പ, ചപ്പാത്തിയും ചിക്കനും എന്നിങ്ങനെയുള്ള വിഭവങ്ങളായിരുന്നു പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അടുക്കളയില്‍ നിന്നും ക്രിക്കറ്റ് പ്രേമികള്‍ക്കായി തയ്യാറാക്കിയത്. വട, കപ്പലണ്ടി, വറ്റലുകള്‍ എന്നിവയുമായി വനിതാ ജയിലില്‍ നിന്നും കാര്യവട്ടത്തേക്ക് ഭക്ഷണമെത്തി. അരലക്ഷത്തോളം രൂപയുടെ ഭക്ഷണം വിറ്റുപോയതായി ജയില്‍ വകുപ്പ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!