കായികം

എന്താണ് നിങ്ങളുടെ ഗെയിം പ്ലാന്‍? അനസിനെ ഇറക്കാത്തതിന്റെ കാരണം? ബ്ലാസ്റ്റേഴ്‌സിനെ വിമര്‍ശിച്ച് ഐ.എം.വിജയന്‍

സമകാലിക മലയാളം ഡെസ്ക്

എന്താണ് നിങ്ങളുടെ ഗെയിം പ്ലാന്‍? ഐഎസ്എല്‍ അഞ്ചാം സീസണില്‍ ഇതുവരെ മികവ് കാണിക്കാത്ത കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ താരം ഐ.എം.വിജയന്‍. ഒരു ഗെയിം പ്ലാനുമില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തില്‍ ഇറങ്ങുന്നതെന്നാണ് വിജയന്റെ വിമര്‍ശനം. 

ബംഗളൂരുവിനെതിരെ കൊച്ചിയില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ ആരാധക കൂട്ടവും ബ്ലാസ്‌റ്റേഴ്‌സിനോട് ചോദിച്ചത് നിങ്ങളുടെ ഗെയിം പ്ലാന്‍ എന്താണെന്നായിരുന്നു. ആ ചോദ്യമാണ് ബ്ലാസ്‌റ്റേഴ്‌സിനോട് ഐ.എം.വിജയനും ചോദിക്കുന്നത്. മാത്രമല്ല, മികച്ച ഫോമില്‍ അനസ് നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ കളത്തിലിറക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്തതിനേയും വിജയന്‍ വിമര്‍ശിക്കുന്നു. അനസിന്റെ ഫോം മാനേജ്‌മെന്റ് മനസിലാക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും അദ്ദേഹം പറയുന്നു. 

ജയിക്കാന്‍ പോന്ന തരത്തില്‍ മധ്യനിരയില്‍ ആരും കളിക്കുന്നില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യനിര ശോകമാണ്. കളി നിയന്ത്രിക്കുന്നത് മിഡ്ഫീല്‍ഡ് എനര്‍ജിയാണ്. കരുത്തുറ്റ ഏത് ടീമിലും അതുണ്ടാകും. എന്നാല്‍ ഈ റോള്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ഏറ്റെടുക്കാന്‍ ആരുമില്ല. മധ്യനിര മാത്രമല്ല, പ്രതിരോധവും പ്രശ്‌നം തന്നെയാണ്. എല്ലാ കളിയിലും ഗോള്‍ വഴങ്ങുമ്പോള്‍ പ്രതിരോധ നിരയെ എങ്ങിനെ നല്ലതെന്ന് പറയാനാവും. 

കൊച്ചിയിലേത് ബംഗളൂരുവിന്റെ മോശം കളിയായിരുന്നു. എന്നിട്ടും മൂന്ന് പോയിന്റ് സ്വന്തമാക്കാന്‍ അവര്‍ക്കായി. ഇതില്‍ നിന്നുതന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവാരം വ്യക്തമാണ്. ബ്ലാസ്‌റ്റേഴ്‌സ് മെച്ചപെടേണ്ട സമയം അതിക്രമിച്ചൂവെന്നും അദ്ദേഹം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു