കായികം

കുല്‍ദീപ് പരീക്ഷിച്ച ബൗണ്‍സര്‍ ക്രുനാലും പയറ്റി; ബാക്കി കാര്‍ത്തിക്കിന്റെ മുഖഭാവം പറയും

സമകാലിക മലയാളം ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഈഡന്‍ ഗാര്‍ഡനില്‍ കുല്‍ദീപ് യാദവിന്റെ ബൗളിങ്ങായിരുന്നു ഹൈലൈറ്റ്. അപ്രതീക്ഷിത ബൗണ്‍സറുകള്‍ സൃഷ്ടിക്കുന്ന ക്രോസ് സീം ബൗളിങ്ങുമായി കുല്‍ദീപ് വിന്‍ഡിസ് ബാറ്റ്‌സ്മാന്‍മാരെ ഞെട്ടിച്ചു. രണ്ടാം ട്വന്റി20ലേക്ക് എത്തുമ്പോള്‍ ബൗണ്‍സര്‍ എറിഞ്ഞ് ക്രുനാല്‍ പാണ്ഡ്യയാണ് ഞെട്ടിക്കുന്നത്. 

ക്രുനാല്‍ പാണ്ഡ്യയുടെ ബൗണ്‍സറില്‍ ബാറ്റ്‌സ്മാനും ആരാധകരും മാത്രമല്ല, സ്വന്തം ടീം അംഗങ്ങളും ഞെട്ടി. ഫാസ്റ്റ് ബൗളേഴ്‌സിന്റേതിന് സമാനമായി പിച്ചിന്റെ മധ്യഭാഗത്ത് കുത്തിച്ച് ക്രുനാല്‍ എറിഞ്ഞ ബൗണ്‍സര്‍ ബാറ്റ്‌സ്മാന്റെ തലയ്ക്ക് മുകളിലൂടെ വിക്കറ്റ് കീപ്പറിന്റെ കൈകള്‍ക്കും പിടികൊടുക്കാതെ ബൗണ്ടറി ലൈനിലേക്ക് പാഞ്ഞു. 

13ാം ഓവറിലെ നാലാം ബോളിലായിരുന്നു ഇത്. കാര്‍ലോസ് ബ്രാത്വെയ്റ്റിന് നേര്‍ക്കായിരുന്നു ആ ബൗണ്‍സര്‍. ദിനേശ് കാര്‍ത്തിക് ബൗള്‍ ഗ്ലൗസിനുള്ളില്‍ പിടിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. പന്ത് പിടിക്കാനുള്ള ശ്രമത്തിനിടെ വീണ കാര്‍ത്തിക് തിരിഞ്ഞ് ക്രുനാലിനെ അതിശയത്തോടെ നോക്കുന്ന ദൃശ്യങ്ങളാണ് ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ