കായികം

ക്രിസ്റ്റിയാനോയ്ക്ക് ചുവന്ന ചെകുത്താന്മാരുടെ മറുപടി, യുവന്റ്‌സിനെ തകര്‍ത്ത് വിട്ടു

സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും തകര്‍പ്പന്‍ തിരിച്ചു വരവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. തങ്ങളുടെ പഴയ സൂപ്പര്‍ താരത്തിന്റെ ഗോളില്‍ തോല്‍വി മുന്നില്‍ കണ്ട് നില്‍ക്കെ കളി അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ മാത്രമുള്ളപ്പോഴായിരുന്നു മൗറിഞ്ഞോയുടെ ചെകുത്താന്‍ കൂട്ടം തിരിച്ചടിച്ചത്.

65ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഗോളിലൂടെ മുന്നിലെത്തി യുവന്റ്‌സ് ജയം മണത്തുവെങ്കിലും 86ാം മിനിറ്റില്‍ ജുവാന്‍ മാതയുടേയും 89ാം മിനിറ്റില്‍ അലക്‌സ് സാന്ദ്രോയുടെ സെല്‍ഫ് ഗോളിലൂടേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയം പിടിച്ചു. ഫ്രീകിക്കുകള്‍ മുതലെടുത്തായിരുന്നു യുവന്റ്‌സിന്റെ മണ്ണില്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഏറ്റ തോല്‍വിക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കണക്കു പറഞ്ഞത്. 

കളിയില്‍ നേരിയ ആധിപത്യം പുലര്‍ത്തിയത് യുവന്റ്‌സായിരുന്നു. എന്നാല്‍ ഭാഗ്യം മൗറിഞ്ഞോയുടെ സംഘത്തിനൊപ്പം നിന്നു. ക്രിസ്റ്റ്യാനോയുടെ തകര്‍പ്പന്‍ വോളി നല്‍കിയ പ്രഹരത്തില്‍ നിന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കരകയറില്ല എന്ന് തോന്നിച്ചിരുന്നു. എന്നാല്‍ പോഗ്ബയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് യുണൈറ്റഡിനെ സമനിലയിലെത്തിച്ചു. 

പോഗ്ബയെ നേരിടുന്നതിന് ഇടയില്‍ തന്നെയാണ് യുവന്റ്‌സിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ രണ്ടാം ഗോളും വഴങ്ങി. ആഷ്‌ലി എടുത്ത ഫ്രീകിക്കില്‍ പോഗ്ബയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ യുവന്റ്‌സിന്റെ സില്‍വയുടെ തലയില്‍ തട്ടി നേരെ വലയിലേക്കെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു