കായികം

ഒടുവില്‍ ഓസ്‌ട്രേലിയ ജയിച്ചു, ഒന്‍പത് മാസത്തിന് ശേഷം; സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏഴ് റണ്‍സ് ജയം

സമകാലിക മലയാളം ഡെസ്ക്

ഒന്‍പത് മാസത്തിന് ശേഷം ഏകദിനത്തില്‍ ജയം പിടിച്ച് ഓസ്‌ട്രേലിയ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ജയം പിടിച്ചാണ് തോല്‍വികളുടെ തുടര്‍ച്ച ഓസ്‌ട്രേലിയ അവസാനിപ്പിച്ചത്. ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-1ന് ഒപ്പമെത്തി. 

തുടര്‍ച്ചയായി ഏഴ് ഏകദിനങ്ങള്‍ പരാജയപ്പെട്ടതിന് ശേഷമാണ് ഓസ്‌ട്രേലിയ ഇപ്പോള്‍ ഏകദിനത്തില്‍ ഒരു ജയം നേടിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഓസ്‌ട്രേലിയ 48.3 ഓവറില്‍ 231 റണ്‍സിന് ഓള്‍ ഔട്ടായി. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കും, സ്റ്റോനിസും, ഹസല്‍വുഡും മികവ് പുലര്‍ത്തിയതോടെ ഓസ്‌ട്രേലിയ കളി പിടിച്ചു. 50 ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 224 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 

അഡ്‌ലെയ്ഡ് ഓവലില്‍ ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചായിരുന്നു ഒരുക്കിയതെങ്കിലും ഇരു ടീമിന്റേയും ബാറ്റ്‌സ്മാന്‍മാര്‍ സ്‌കോര്‍ ഉയര്‍ത്താന്‍ പാടുപെട്ടു. ഓസ്‌ട്രേലിയയുടെ ബൗളിങ് നിര ഫോമിലേക്കുയര്‍ന്നത് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. അടുത്ത് നില്‍ക്കുന്ന ഒസീസ് പര്യടനം ഇന്ത്യയ്ക്ക് എളുപ്പമാവില്ല എന്ന വ്യക്തമായ സൂചനയാണ് അഡ്‌ലെയ്ഡില്‍ നിന്നും വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത