കായികം

പോണ്ടിങ്ങിനൊപ്പം ഇനി കൈഫും; ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ സഹപരിശീലകന്‍

സമകാലിക മലയാളം ഡെസ്ക്

പന്ത്രണ്ടാം സീസണിലെങ്കിലും കിരീടത്തിന് അടുത്തേക്കെത്താന്‍ ലക്ഷ്യമിടുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫിനെ സഹ പരിശീലകനാക്കി. 2017 ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ലയേണ്‍സിന്റെ സഹ പരിശീലകനായിരുന്നു കൈഫ്. 

റിക്കി പോണ്ടിങ്ങും, ജെയിംസ് ഹോപ്പുമടങ്ങുന്ന ഡല്‍ഹിയുടെ കോച്ചിങ് സ്റ്റാഫ് നിരയിലേക്കാണ് കൈഫും എത്തുന്നത്. രഞ്ജി ട്രോഫിയില്‍ ചത്തീസ്ഗഡിന്റെ മെന്ററായും കൈഫ് നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹിക്കും രാജ്യത്തിനും അഭിമാനമാകുന്ന താരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ശ്രമിക്കുമെന്നായിരുന്നു ഡല്‍ഹിയുടെ സഹപരിശീലക സ്ഥാനം ഏറ്റെടുത്തുകൊണ്ട് കൈഫ് പറഞ്ഞത്. 

കൈഫിന്റെ അനുഭവ സമ്പത്തും,  കളി കൃത്യമായി വായിക്കുവാനുള്ള കഴിവും ഡല്‍ഹിക്ക് ഗുണം ചെയ്യുമെന്ന് കൈഫിനെ സ്വാഗതം ചെയ്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ റിഷഭ് പന്ത്, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഡല്‍ഹിക്ക് വേണ്ടിയുള്ള ബാറ്റിങ് ശ്രദ്ധ നേടിയെങ്കിലും ടൂര്‍ണമെന്റില്‍ മുന്നേറാന്‍ ഡല്‍ഹിക്കായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോച്ചിങ് സ്റ്റാഫില്‍ അഴിച്ചു പണി വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം