കായികം

ഇന്നെങ്കിലും ജയിക്കുമോ ? ; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എഫ് സി ഗോവയ്‌ക്കെതിരെ ; അനസ് കളിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഐഎസ്എല്ലില്‍ തുടര്‍ച്ചയായ സമനിലക്കുരുക്ക് അഴിക്കുക എന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. എഫ് സി ഗോവയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മല്‍സരം. 

ആറ് മല്‍സരങ്ങളില്‍ നാല് വിജയവും ഒരു സമനിലയും അടക്കം പോയിന്‍ര് പട്ടികയില്‍ ഒന്നാമതാണ് എഫ് സി ഗോവ. ഇതുവരെ 18 ഗോള്‍ നേടിയതിന്റെ തലയെടുപ്പോടെയാണ് ഗോവന്‍ പട ബ്ലാസ്റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്. അതേസമയം ആറ് കളികളില്‍ ഒരു വിജയവും നാലു സമനിലയും അടക്കം ആറാം സ്ഥാനത്താണ് മഞ്ഞപ്പട. ഇതുവരെ എട്ടു ഗോളുകള്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് നേടാനായത്. 

ഉദ്ഘാടന മല്‍സരത്തില്‍ എടികെ തോല്‍പ്പിച്ചുകൊണ്ട് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പക്ഷെ പിന്നീട് ആ മികവ് പുലര്‍ത്താനായില്ല. കൈയിലെത്തിയ വിജയം അവസാന നിമിഷം കൈവിട്ട് സമനിലയില്‍ കുടുങ്ങുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. അതിനാല്‍ ടൂര്‍ണമെന്റില്‍ തിരിച്ചെത്താന്‍ ഇന്നത്തെ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയം അനിവാര്യമാണ്. 

കഴിഞ്ഞ മല്‍സരങ്ങളില്‍ കളിക്കാതിരുന്ന പ്രതിരോധ നിര താരം അനസ് എടത്തൊടുക ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ അരങ്ങേറിയേക്കും. ഡിഫന്‍സിലെ സന്ദേശ് ജിങ്കാന്‍-ലാറിക് പെസിച്ച് സഖ്യത്തെ പൊളിക്കാതെ അനസിനെ കൂടി ഉള്‍പ്പെടുത്താന്‍ കോച്ച് ഡേവിഡ് ജെയിംസ് ടീം ഘടനയില്‍ എന്ത് തന്ത്രമാണ് നടപ്പാക്കുക എന്ന ആകാംക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ