കായികം

ഞങ്ങളുടെ ചിന്തകളില്‍ പോലും അതില്ല, പരസ്പരം മത്സരം എന്ന കമന്റില്‍ കോഹ് ലിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ഭാര്യ അനുഷ്‌കയോട് പ്രൊഫഷണല്‍ ജീവിതത്തില്‍ മത്സരമുണ്ടെന്ന രീതിയിലുള്ള കമന്റുകളെ തള്ളി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ഞങ്ങളുടെ ഉള്ളില്‍ അങ്ങിനെയൊരു ചിന്ത പോലും വന്നിട്ടില്ല. നിങ്ങള്‍ക്ക് എങ്ങിനെ അത്തരം രീതിയില്‍ ചിന്തിക്കാന്‍ സാധിക്കുന്നുവെന്ന് കോഹ് ലി ചോദിക്കുന്നു. 

ഞങ്ങള്‍ സംസാരിക്കുന്നതെല്ലാം എന്തിനെ കുറിച്ചാണെന്ന് പരസ്യമാക്കാന്‍ എനിക്ക് താത്പര്യമില്ല. എന്നാല്‍ ബിസിനസ് സൈഡിലേക്ക് വരുമ്പോള്‍ രണ്ട് പേരും പ്രൊഫഷണലാണെന്ന് കോഹ് ലി സമ്മതിക്കുന്നു. എന്നാല്‍ അവിടെ ഞങ്ങള്‍ തമ്മിലുള്ള ഒരു മത്സരവും ഇല്ല. 

ആരാധകര്‍ എങ്ങിനെയാണ് ഇത്തരം നിഗമനങ്ങളില്‍ എത്തുന്നത് എന്ന് മനസിലാവുന്നില്ല. അനുഷ്‌കയ്ക്ക് വ്യക്തമായ ബോധ്യങ്ങളുണ്ട് അവര്‍ ചെയ്യുന്നതിനെ കുറിച്ച്. നമ്മുടെ രാജ്യത്തെ തന്നെ സെലിബ്രിറ്റിയാണ് അനുഷ്‌ക. ഞങ്ങള്‍ പ്രൊഫഷണലായിട്ടാണ് കാര്യങ്ങളെ നോക്കിക്കാണുന്നത് എന്നും വിരാട് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്