കായികം

വീണ്ടും പന്തില്‍ കൃത്രിമം, മറ്റൊരു ഓസീസ് താരം കൂടി സംശയത്തിന്റെ നിഴലില്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ ഓസ്‌ട്രേലിയ തിരികെ വന്നിട്ടില്ല. അതിനിടയില്‍ വീണ്ടും ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം നടത്താന്‍ മുതിരില്ലെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിശ്വാസം. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനം കഴിഞ്ഞതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരം ആദം സാംപയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ സംശയം ഉയര്‍ത്തി. 

റണ്ണപ്പിനായി ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ബൗളേഴ്‌സ് എന്‍ഡിലേക്ക് നടക്കവെ, പന്ത് ഒരു കയ്യില്‍ പിടിച്ച്, മറു കൈ പൊക്കറ്റിലിട്ട് ഏതാനും ചുവടുകള്‍ നടക്കുകയാണ് ഓസ്‌ട്രേലിയയുടെ ലെഗ് സ്പിന്നര്‍ സാംപ. പന്ത് ചുരണ്ടല്‍ വിവാദം ആരാധകരുടേയും ഓര്‍മയില്‍ നിന്നും പോകാത്തതിനാല്‍ ക്യാമറ ഒപ്പിയെടുത്ത ആ ദൃശ്യങ്ങളിലേക്കായി ചിലരുടെ ശ്രദ്ധ. 

പന്തില്‍ വീണ്ടും കൃത്രിമം എന്ന നിലയില്‍ ആരാധകരില്‍ ചിലര്‍ വിലയിരുത്തി സമൂഹമാധ്യമങ്ങളില്‍ എത്തിയെങ്കിലും കാര്യങ്ങള്‍ അങ്ങിനെയല്ലെന്നാണ് റിപ്പോര്‍ട്ട്. കയ്യിലെ തണുപ്പ് അകറ്റുന്നതിന് വേണ്ടിയുള്ള വാര്‍മര്‍ സാംപയുടെ പോക്കറ്റിലുണ്ടായിരുന്നു. അന്തരീക്ഷ താപനില കുറയുമ്പോള്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ പൊതുവായി ഉപയോഗിക്കുന്നതാണ് ഇത്. 

ഓസ്‌ട്രേലിയയിലെ ഈ ശൈത്യകാലത്ത് 11 ഡിഗ്രി സെല്‍ഷ്യസായിരുന്നു മത്സരം നടക്കുന്ന അഡ്‌ലെയ്ഡിലെ താപനില. നിരന്തരം സാംപ പോക്കറ്റില്‍ കയ്യിട്ടതിന്റെ കാരണം ഇതാണ്. ഇതിന് മുന്‍പും ഓസീസ് താരങ്ങള്‍ വാര്‍മര്‍ പോക്കറ്റിലേക്ക് സംശയത്തിന്റെ നിഴലില്‍ നിന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്