കായികം

ഇതാ ഛേത്രിയുടെ പകരക്കാരൻ; കോമൾ തട്ടാൽ സീനിയർ ടീമിൽ

സമകാലിക മലയാളം ഡെസ്ക്

ണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിനായി ശ്രദ്ധേയ പ്രകടനം നടത്തിയ കോമൾ തട്ടാൽ ഇന്ത്യൻ സീനിയർ ടീമിലേക്ക്. ജോർദാനെതിരായ സൗഹൃദ മത്സരത്തിനായുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിലേക്കാണ് 18കാരനായ കോമൾ തട്ടാൽ ഇടം പിടിച്ചത്. പരുക്കേറ്റ് പുറത്തായ സുനിൽ ഛേത്രിക്ക് പകരക്കാരനായാണ് കോമളിനെ പരിശീലകൻ കോൺസ്റ്റന്റൈൻ പരി​ഗണിച്ചത്. അണ്ടർ 17 ടീമിൽ നിന്ന് ഇന്ത്യൻ സീനിയർ ടീമിൽ എത്തുന്ന ആദ്യ താരം എന്ന നേട്ടവും കോമൾ ഇതോടെ സ്വന്തമാക്കി. ഈ മാസം 17നാണ് ജോർദാനുമായുള്ള ഇന്ത്യയുടെ മത്സരം‌.

എെഎസ്എല്ലിൽ നിലവിൽ എടികെയുടെ താരമാണ് കോമൾ. സീസണിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് കോമളിന് ഇന്ത്യൻ ടീമിൽ ഇടം നേടിക്കൊടുത്തത്. അണ്ടർ 17ന് ലോകകപ്പിൽ അമേരിക്കക്കെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയാണ് കോമൾ ശ്രദ്ധേയനായത്. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ താരത്തിന് കളിക്കാൻ സാധിച്ചില്ല. 

എടികെ പരിശീലകൻ സ്റ്റീവ് കോപ്പൽ താരത്തിന് കൂടുതൽ അവസരങ്ങൾ നൽകി. ഈ സീസണിൽ 340 മിനുട്ടുകളോളം കോമൾ എടികെയ്ക്കായി കളിച്ചു. ഒരു ഐഎസ്എൽ ഗോളും കോമൾ നേടിയിരുന്നു. ബംഗളൂരു എഫ്സിക്കെതിരെ ആയിരുന്നു താരത്തിന്റെ ​ഗോൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ