കായികം

ഇതാ വനിതാ ജോണ്ടി റോഡ്സ്; പിറകോട്ട് ചാടി വലത് കൈ നീട്ടി പന്ത് പിടിച്ചെടുത്ത് തായ്ല

സമകാലിക മലയാളം ഡെസ്ക്

നിതാ ടി20 ലോകകപ്പ് പോരാട്ടങ്ങൾ അവേശപൂർവം അരങ്ങേറുകയാണ്. ഇന്ത്യൻ താരങ്ങളുടെ വെടിക്കെട്ടും മറ്റും ഏറെ ശ്രദ്ധേയമായി നിൽക്കുന്നു. പുരുഷ ക്രിക്കറ്റിനെ പോലെ ഇപ്പോൾ വനിതാ പോരാട്ടങ്ങളും ക്രിക്കറ്റ് പ്രേമികൾ ഏറെ ശ്രദ്ധയോടെ വിലയിരുത്തുന്ന തരത്തിലേക്ക് കളിയുടെ നിലവാരം ഉയർത്താൻ താരങ്ങൾക്ക് സാധിക്കുന്നു. അത്തരത്തിലുള്ള മികച്ച പ്രകടനങ്ങൾ കൊണ്ടും വനിതാ ടി20 ലോകകപ്പ് സമ്പന്നമാണ്. 

ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയ ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിലെ ഒരു നിമിഷം. ഫീൽഡിങിലെ രാജാവായ സാക്ഷാൽ ജോണ്ടി റോഡ്സിനെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിൽ ഓസ്ട്രേലിയൻ താരം തായ്​ല ലേമിങ്കിന്റെ ഒറ്റ കൈ കൊണ്ടുള്ള ക്യാച്ചാണ് ഇപ്പോൾ തരം​ഗമായത്. ഇന്ത്യൻ താരം വേദ കൃഷ്ണമൂർത്തിയെ പുറത്താക്കാനാണ് തായ്​ലയുടെ പറന്നുള്ള ക്യാച്ച്. ഓസീസിനായുള്ള അരങ്ങേറ്റ പോരിൽ തന്നെയായിരുന്നു ഈ വിസ്മയ ക്യാച്ച് താരം എടുത്തത് എന്നതും ശ്രദ്ധേയമായത്.

പതിനാറാം ഓവറിലായിരുന്നു ഈ ക്യാച്ചിന്റെ പിറവി. സ്പിന്നർ ആഷലെ ഗാർഡ്നറിന്റെ ഒരു ഷോട്ട്പിച്ച് പന്ത് കവറിന് മുകളിലൂടെ ബൗണ്ടറിയിലേയ്ക്ക് പറത്താനായിരുന്നു വേദയുടെ ശ്രമം. തായ്​ല ലേമിങ്ക് ബാക്​വേഡ് സ്ക്വയർ ലെഗ്ഗിൽ നിൽക്കുകയായിരുന്നു. തലയ്ക്ക് മുകളിലൂടെ പറക്കുന്ന പന്ത് കണ്ട നിമിഷത്തിൽ തായ്​ല പിറകോട്ട് ചാടി വലത് കൈ നീട്ടി താരം പന്ത് കൈപ്പിടിയിലൊതുക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു