കായികം

ആദ്യം ഫെഡറര്‍, ഇപ്പോള്‍ ജോക്കോവിച്ച്; അട്ടിമറിയുമായി എടിപി കിരീടം ചൂടി സ്വരേവ്‌

സമകാലിക മലയാളം ഡെസ്ക്

ലാക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തറപറ്റിച്ച് എടിപി ഫൈനല്‍സ് കീരീടം പിടിച്ചെടുത്ത് അലക്‌സാണ്ടര്‍ സ്വരേവ്. 6-4, 6-3 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജര്‍മന്‍ യുവതാരം ജോക്കോവിച്ചിനെ മുട്ടുകുത്തിച്ചത്. 

1995ല്‍ ബോറിസ് ബെക്കര്‍ നേടിയതിന് ശേഷം ഇത് ആദ്യമായിട്ടാണ് ഒരു ജര്‍മന്‍ താരം എടിപി സിംഗിള്‍സ് കിരീടത്തില്‍ മുത്തമിടുന്നത്. സെമിയില്‍ റോജര്‍ ഫെഡററിനെ തോല്‍പ്പിച്ചായിരുന്നു സ്വരേവിന്റെ വരവ്. ജോക്കോവിച്ചിന് ശേഷം എടിപി കിരീടം നേടുന്ന പ്രായം കുറഞ്ഞ താരവുമായി സ്വരേവ്. 

കളിയുടെ തുടക്കം മുതല്‍ ജോക്കോവിച്ചിനെ വലയ്ക്കുകയായിരുന്നു ഇരുപത്തിയൊന്നുകാരനായ സ്വരേവ്.ഫൈനലിലേക്ക് എത്തുന്നത് വരെ തന്റെ കരുത്ത് കാട്ടിയിരുന്നു ജോക്കോവിച്ച്. 36 സര്‍വീസ് ഗെയിംസ് ജയിച്ച ജോക്കോവിച്ചിന് 2 ബ്രേക്ക് പോയിന്റ്‌സ് മാത്രമാണ് വെല്ലുവിളി തീര്‍ത്തിരുന്നത് എങ്കില്‍, ആ കണക്കുകളെല്ലാം സ്വരേവ് തകര്‍ത്തെറിഞ്ഞു.
 എടിപി കിരീടത്തില്‍ മുത്തമിട്ട് ടെന്നീസ് ലോകത്തേക്ക് സ്വരേവ് തന്റെ വരവ് പ്രഖ്യാപിക്കുമ്പോള്‍, ആറ് കിരീടങ്ങള്‍ നേടി ഫെഡററിനോട് ഒപ്പമെത്താനുള്ള ജോക്കോവിച്ചിന്റെ ശ്രമം പാഴായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍