കായികം

അവസാന നിമിഷം ബ്ലാസ്റ്റേഴ്സ് കളിമറന്നു; നോർത്ത് ഈസ്റ്റ് യുണെറ്റഡിനോടും തോറ്റു 

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. നോർത്ത് ഈസ്റ്റ് യുണെറ്റഡിനെതിരായ മത്സരത്തിൽ രണ്ടിനെതിരെ ഒരു ​ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. 

ഇ​ഞ്ചു​റി ടൈ​മിൽ നേടിയ രണ്ട് ​​​ഗോളുകളാണ് നോർത്ത് ഈസ്റ്റ് യുണെറ്റഡിന് വിജയം സമ്മാനിച്ചത്. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു കളിയിലെ മൂ​ന്നു ഗോ​ളു​ക​ളും പി​റ​ന്ന​ത്. മു​ഴു​വ​ൻ സ​മ​യം ഒ​രു ഗോ​ളി​നു മു​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യം. 

73–ാം മിനിറ്റിൽ ആദ്യ ​ഗോൾ നേടി കളിയിൽ ലീഡ് കണ്ടെത്തിയെങ്കിലും ഇൻജുറി ടൈമിലെ രണ്ടു ഗോളിലൂടെ നോർത്ത് ഈസ്റ്റ് കേരളത്തെ മറികടക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി മാതേയ് പൊപ്ലാട്നിക്കാണ് ഗോൾ നേടിയത്. 90–ാം മിനിറ്റിലും 95–ാം മിനിറ്റിലുമാണ് നോർത്ത് ഈസ്റ്റ് ഗോളുകൾ പിറന്നത്.  

ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കന്റെ അനാവശ്യ ഫൗളിനു ലഭിച്ച പെനാൽറ്റിയാണ് ആദ്യ ​ഗോളിന് കളമൊരുക്കിയത്. 91–ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ഒഗ്ബെഷെ വലയിലെത്തിച്ചപ്പോൾ വീണ്ടുമൊരു സമനിലയാണ് പ്രതീക്ഷിച്ചത്‌‌. എന്നാൽ 96–ാം മിനിറ്റിൽ യുവാൻ മാസിയയുടെ ഗോളിലൂടെ നോർത്ത് ഈസ്റ്റ് വിജയം കൈയെത്തിപ്പിടിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്