കായികം

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇതും പുതിയത്; അതും റൊണാൾഡോയ്ക്ക് തന്നെ

സമകാലിക മലയാളം ഡെസ്ക്

ടൂറിൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് ഫുട്ബോളിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നത് പുത്തരിയല്ല. റെക്കോർഡുകളുടെ കളിത്തോഴനായ താരം യൂറോപ്യൻ ഫുട്ബോൾ വേദിയിൽ എണ്ണമറ്റ നേട്ടങ്ങൾ ഒറ്റയ്ക്ക് സ്വന്തമാക്കിയ താരം കൂടിയാണ് യുവന്റസ് സൂപ്പർ സ്റ്റാർ. ഇപ്പോഴിതാ ആ ശ്രേണിയിലേക്ക് മറ്റൊന്നു കൂടി. 

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇതും പുതിയത് തന്നെ. ചാമ്പ്യൻസ് ലീ​ഗിൽ 100 ജയങ്ങൾ നേടുന്ന ആദ്യ കളിക്കാരൻ എന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ ദിവസം വലൻസിയക്കെതിരായ മത്സരത്തിൽ യുവന്റസ് വിജയം സ്വന്തമാക്കിയതോടെയാണ് റൊണാൾഡോയുടെ പുതിയ നേട്ടം.  

മാഞ്ചസ്റ്റർ യുനൈറ്റഡ് താരമായിരിക്കെ 26 ചാമ്പ്യൻസ് ലീഗ് ജയങ്ങൾ സ്വന്തമാക്കിയ റൊണാൾഡോ പിന്നീട് റയൽ മാഡ്രിഡിനൊപ്പം 71 വിജയങ്ങളിൽ പങ്കാളിയായി. യുവന്റസിനൊപ്പം ഇതുവരെ മൂന്ന് ജയങ്ങൾ നേടി. മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം ഒരു തവണ ചാമ്പ്യൻസ് ലീഗ് നേടിയ താരം പിന്നീട് റയൽ മാഡ്രിഡിനൊപ്പം നാല് കിരീട നേട്ടങ്ങളിലും പങ്കാളിയായി. 

വലൻസിയക്കെതിരെ ഒറ്റ ​ഗോളിനാണ് യുവന്റസ് വിജയിച്ചത്. മത്സരത്തിൽ ക്രൊയേഷ്യൻ മുന്നേറ്റ താരം മരിയോ മാൻസുകിചാണ് യുവന്റസിനായി ​ഗോൾ നേടിയത്. ​​ഈ ​ഗോളിന് വഴിയൊരുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ 100ാം വിജയം അവിസ്മരണീയമാക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ